Listen live radio

വയനാട്ടില്‍ തോല്‍ക്കും; 26ന് ശേഷം രാഹുല്‍ പുതിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവുമെന്ന് മോദി

after post image
0

- Advertisement -

നാന്ദേഡ് (മഹാരാഷ്ട്ര): ഈ തെരഞ്ഞെടുപ്പോടെ വയനാട്ടിലും തോറ്റ് രാഹുല്‍ ഗാന്ധി മറ്റൊരു മണ്ഡലം തേടിപ്പോകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളും ലോക്‌സഭ വിട്ട് രാജ്യസഭയില്‍ അഭയം തേടുകയാണെന്ന്, സോണിയ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേഠിക്കു ശേഷം കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടിലും തോല്‍ക്കാന്‍ പോവുകയാണ്. ഏപ്രില്‍ 26ന് ശേഷം അദ്ദേഹം വേറൊരു സീറ്റ് തേടും. പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളും മത്സരിക്കാന്‍ മടിക്കുകയാണ്. പലരും ലോക്‌സഭ വിട്ട് രാജ്യസഭയില്‍ അഭയം തേടുന്നു.

കോണ്‍ഗ്രസ് ഭരണത്തില്‍ ചെയ്തുവച്ച കാര്യങ്ങള്‍ തിരുത്താനായി തനിക്കു പത്തു വര്‍ഷം വേണ്ടിവന്നെന്ന് മോദി പറഞ്ഞു. ഒരുപാടു കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. രാജ്യത്തെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിനു തടസ്സമായി കോണ്‍ഗ്രസ് നില്‍ക്കുകയായിരുന്നു. ഇനി അതുണ്ടാവില്ല. കാര്‍ഷിക പ്രതിസന്ധി ഇനി സംഭവിക്കില്ല.

പ്രതിപക്ഷ സഖ്യത്തിന് ഒരു മുഖമില്ല. ഒരാളെയും ഉയര്‍ത്തിക്കാട്ടാനില്ല. ആരെയാണ് ജനം വിശ്വസിക്കുക? അവര്‍ പലതും പറയുന്നുണ്ടാവും, എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു എന്നതാണ് യാഥാര്‍ഥ്യം- മോദി പറഞ്ഞു.

Leave A Reply

Your email address will not be published.