Listen live radio

സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപന വാര്‍ഷികം

after post image
0

- Advertisement -

കല്‍പ്പറ്റ: സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപനത്തിന്റെ 33-ാം വാര്‍ഷികം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി ജയരാജന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് ഗീത എസ്, നോഡല്‍ പ്രേരക് എ മുരളീധരന്‍, പ്രേരക്മാരായ ശ്യാമള കെ, ബിന്ദു കുമാരി പി.ആര്‍, ബൈജു ഐസക്ക് എന്നിവരെ
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ഒ.പി അബ്രഹാം ആദരിച്ചു.എഴുത്തുകാരന്‍ ഡോ. അസീസ് തരുവണ സാക്ഷരതാ സന്ദേശം നല്‍കി.സാക്ഷരതാ മിഷന്‍ പുനര്‍വിന്യാസം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സാക്ഷരതാ മിഷന്‍ മോണിറ്ററിംഗ് കോ.ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ വിഷയാവതരണം നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സ്വയ എം.കെ , നോഡല്‍ പ്രേരക് ലീല എം , ജനപ്രതിനിധികളായ ഇന്ദിര പി.എം, ഉഷ കെ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.