Listen live radio

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

after post image
0

- Advertisement -

 

കല്‍പ്പറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. കാവുമന്ദം പാറകണ്ടി കോളനിയിലെ 30 കാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഇന്നു രാവിലെ 9.15ഓടെയാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിമില്‍ അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് ബന്ധുക്കള്‍ എംഎല്‍എസ്പി ജീവനക്കാരിയെ അറിയിക്കുകയും ഇവര്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. പൈലറ്റ് എ.കെ. ശരത്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വി.പി. ദേവദര്‍ശന്‍ എന്നിവരാണ് ആംബുലന്‍സുമായി കോളനിയില്‍ എത്തിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഇടഗുനിയില്‍ എത്തിയപ്പോള്‍ യുവതിയുടെ പ്രസവ വേദന കലശലായി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു ബോധ്യമായി. തുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവത്തിനു സൗകര്യം ഒരുക്കുകയായിരുന്നു. 9.45നായിരുന്നു പ്രസവം. പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കിയശേഷമാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിയത്.ആശാവര്‍ക്കറുടെ കൃത്യമായ ഇടപെടലില്‍ അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നു

 

Leave A Reply

Your email address will not be published.