Listen live radio

ആനി രാജ ബത്തേരി മണ്ഡലത്തില്‍ മൂന്നാംഘട്ട പര്യടനം നടത്തി

after post image
0

- Advertisement -

ബത്തേരി: വയനാട് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ
ബത്തേരി നിയോജകമണ്ഡലത്തില്‍ മൂന്നാംഘട്ട പര്യടനം നടത്തി. പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിയിലായിരുന്നു പര്യടനത്തുടക്കം. പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍, മരക്കടവ്, കബനിഗിരി, കൊളവള്ളി, ചാമപ്പാറ, കുന്നത്തുകവല, പാറക്കടവ്, ദേവര്‍ഗദ്ദ, ചെറ്റപ്പാലം, താന്നിതെരുവ്, എരിയപ്പള്ളി, കല്ലുവയല്‍, ഷെഡ് കവല, ചീയമ്പം, വളാഞ്ചേരി, മുടക്കൊല്ലി, പഴുപ്പത്തൂര്‍, മൈലമ്പാടി, കാപ്പിക്കുന്ന്, മണിവയല്‍, പാലക്കാമൂല, കോലമ്പറ്റ, കാക്കവയല്‍, കുട്ടിരായിന്‍ പാലം, ചീരാങ്കുന്ന്, റാട്ടക്കുണ്ട്, കാരച്ചാല്‍, അടിവാരം, മഞ്ഞപ്പാറ, നരിക്കുണ്ട്, കോട്ടൂര്‍, പാമ്പള, കരടിപ്പാറ, കുപ്പക്കൊല്ലി, പുതിക്കാട്, അമ്മായിപ്പാലം, ചെറുമാട്, പുളിഞ്ഞാല്‍, പഴൂര്‍, നമ്പിക്കൊല്ലി, കോടതിപ്പടി, പുളവയല്‍, വേങ്ങൂര്‍, പഴേരി, ഓടപ്പളളം, കല്ലൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടന്നു. മാതമംഗലത്തായിരുന്നു സമാപനം. എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിക്കു ഉജ്വല സ്വീകരണം ലഭിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ പി. ഗഗാറിന്‍, ഇ.ജെ. ബാബു, കെ.സി. റോസക്കുട്ടി, വി.വി. ബേബി, എം.എസ്. സുരേഷ് ബാബു, ടി.ജെ. ചാക്കോച്ചന്‍, ടി.ആര്‍. ജയപ്രകാശ്, കെ.ജെ. ദേവസ്യ, സ്‌കറിയ, പി.എ. മുഹമ്മദ്, എം.പി. കുഞ്ഞുമോന്‍, എം. കെ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു

Leave A Reply

Your email address will not be published.