Listen live radio

മാനന്തവാടി നിയോജക മണ്ഡലത്തില്‍ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി ആനിരാജ

after post image
0

- Advertisement -

 

എ.വര്‍ഗീസിന്റെ ഓര്‍മകളുറങ്ങുന്ന കൂമ്പാരക്കുനിയില്‍ തിങ്കളാഴ്ച രാവിലെ 9.30-ഓടെ ആനി രാജ വന്നിറങ്ങിയപ്പോള്‍ ഊരുമൂപ്പന്‍ ജോഗി ചെമ്പരത്തി മാലയണിച്ച് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന നിരയായിരുന്നു സ്ഥാനാര്‍ഥിയെ കാത്തുണ്ടായിരുന്നത്. വന്യമൃഗശല്യവും പട്ടികവര്‍ഗവിഭാഗം വിഭാഗം നേരിടുന്ന പ്രശ്നങ്ങളുമെല്ലാമാണ് സംസാരമായത്.വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള പോരാട്ടത്തില്‍ നിങ്ങക്കൊപ്പം ഞാനുണ്ടാവുമെന്ന് ആനി രാജ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ നമുക്ക് ഒപ്പം പ്രവര്‍ത്തിക്കാം. ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച് അടുത്ത സ്വീകരണകേന്ദ്രമായ പനവല്ലിയിലേക്ക്. തുറന്ന വാഹനത്തില്‍ ഒ.ആര്‍. കേളു എം.എല്‍.എയ്‌ക്കൊപ്പമായിരുന്നു സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചത്.

ആനി രാജയുടെ ചിത്രം മുഖാവരണമായണിഞ്ഞും, അരിവാള്‍ നെല്‍കതിര്‍ ചിഹ്നം ആലേഖനം ചെയ്ത തൊപ്പി ധരിച്ചും വര്‍ണബലൂണുകള്‍ ഉയര്‍ത്തിയും തുടിതാളങ്ങളുമായെല്ലാമാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്.
എടയൂര്‍കുന്ന്, പാല്‍വെളിച്ചം, വള്ളിയൂര്‍ക്കാവ്, ചെറ്റപ്പാലം, കമ്മന, കുണ്ടാല, കൂളിവയല്‍, കായക്കുന്ന്, കരിമ്പുമ്മല്‍, വാറുമ്മല്‍ക്കടവ്, അഞ്ചാം മൈല്‍, പാലമുക്ക്, ഏഴേ നാല്, പുളിഞ്ഞാല്‍, വെള്ളിലാടി, തേറ്റമല, മുളിത്തോട്, കുഞ്ഞോം, കരിമ്പില്‍, കുളത്താട, പാലാക്കുളി, പേര്യ 34, തവിഞ്ഞാല്‍ 44 എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം രാത്രിയോടെ കണിയാരത്താണ് പര്യടനം സമാപിച്ചത്. രാജ്യത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമെന്നും സുറാത്തില്‍ ബി.ജെപി എതിരില്ലതെ തിരഞ്ഞെടുക്കപ്പെട്ടത്തിന് കേരളത്തിലെ യുഡിഎഫ് അറിഞ്ഞിരുന്നേയേന്ന് വി.കെ .സുരേഷ് ബാബു ചേദിച്ചു. സമാപന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വി കെ സുരേഷ് ബാബു എല്‍.ഡി.എഫ്. നേതാക്കളായ പി.വി. സഹദേവന്‍, എ.എന്‍. പ്രഭാകരന്‍, വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ്, കെ.പി. ശശികുമാര്‍, പി.എം. ഷബീറലി, വി.വി. ആന്റണി, വി.കെ. ശശിധരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ഒ.ആര്‍ കേളു എം.എല്‍ എ . , നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ. എന്‍ പ്രഭാകരന്‍,കണ്‍വീനര്‍ വി.കെ. ശശിധരന്‍, എല്‍ഡിഎഫ് മാനന്തവാടി മണ്ഡലം കണ്‍വീനര്‍ പി.വി സഹദേവന്‍, പി ടി ബിജു, എ ജോണി, ശോഭാ രാജന്‍, കെ.പി ശശികുമാര്‍, കുന്നുമ്മല്‍ മൊയ്തു, ടിഷബീറലി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.