Listen live radio

എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍

after post image
0

- Advertisement -

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ മൂന്നാം ഘട്ട എംബിബിഎസ് പാര്‍ട്ട് -1 റെഗുലര്‍ പരീക്ഷയില്‍ 100% വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. 2024 ഫെബ്രുവരിയില്‍ നടന്ന പരീക്ഷ എഴുതിയ 140 വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചു. അതില്‍ 18 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 91 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. ഡിസ്റ്റിങ്ഷനില്‍ ടോപ്പറായി 81 ശതമാനം മാര്‍ക്കോടെ ഗായത്രി ജെ എന്ന വിദ്യാര്‍ത്ഥിനി മികച്ച വിജയം നേടി.2013 ല്‍ ആയിരുന്നു ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ച് ആരംഭിച്ചത്. ശേഷം 5 ബാച്ചുകളിലായി 750 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി.2020 ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറെന്‍സിക് മെഡിസിന്‍ & ടോക്സിക്കോളജി എന്നീ തിയറി പേപ്പറുകളുടെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും മൂല്യനിര്‍ണ്ണയത്തിലൂടെയാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

പഠന – പഠനേതര പ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ മികവ് പുലര്‍ത്തുന്നത് കൂടാതെ സാമൂഹ്യ സേവന രംഗത്തും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ചു. അര്‍പ്പണ മനോഭാവമുള്ള അധ്യാപകരുടെ യോജിച്ച പ്രവര്‍ത്തനവും വിദ്യാര്‍ത്ഥികളുടെ നിശ്ചയദാര്‍ഢ്യവും മികച്ച പഠന സൗകര്യങ്ങളും കോളേജിന്റെ ഈ ഉന്നത വിജയത്തിലേക്കുള്ള ദൂരം നന്നേ കുറച്ചു.

Leave A Reply

Your email address will not be published.