Listen live radio

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ പട്ടിണി സമരം

after post image
0

- Advertisement -

 

കല്‍പ്പറ്റ: ജില്ലയില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതും ജനുവരിയിലെ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചതുമായ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ പട്ടിണി സമരം. തോല്‍പ്പെട്ടി, കുറുവ ടൂറിസം കേന്ദ്രങ്ങളെ ഉപജീവനത്തിനു ആശ്രയിക്കുന്നവരുടേതാണ് തിങ്കളാഴ്ച പട്ടിണി സമരം നടത്താനുള്ള തീരുമാനം. കാട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷനു സമീപം രാവിലെ 10ന് തുടങ്ങും. ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍, തോല്‍പ്പെട്ടിയിലെ പെട്ടിക്കടക്കാര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, റിസോര്‍ട്ട്, ഹോം സ്റ്റേ ഉടമകള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സീസണിലെ ഏറ്റവും പ്രധാനപ്പെട്ട സമയം ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളെ ് ബാധിച്ചതായി സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.