Listen live radio

സഖ്യം പ്രതിഭ ക്യാമ്പ് അവിസ്മരണീയം

after post image
0

- Advertisement -

 

മാനന്തവാടി: ബാലജനസംഖ്യം മാനന്തവാടിയൂണിയന്റെ നേതൃത്വത്തില്‍ താളൂര്‍ നീലഗിരി കോളേജില്‍ വെച്ച് സംഘടിപ്പിച്ച സഖ്യം പ്രതിഭ ക്യാമ്പ് അറിവ് കൊണ്ടുംഅനുഭവങ്ങള്‍ കൊണ്ടും അവിസ്മരണീയമായി. നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ: റാഷിദ് ഗസ്സാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആശയങ്ങള്‍ കോര്‍ത്തിണക്കിയ അദ്ദേഹത്തിന്റെ വാക്കുകള്‍ ക്യാംപിന്റെ ജീവനായി മാറി. കാലത്തിന്റെ ചിന്തകളെ പ്രതിഭ നിറഞ്ഞ വിദ്യാര്‍ത്ഥികള്‍ വളരാനുള്ള പടികളാക്കി വിസ്മയം തീര്‍ക്കുമെന്ന് അദ്ദേഹം സഖ്യാംഗങ്ങളെ ഓര്‍മ്മപ്പെടുത്തി.
കളി വെറും കളിയല്ല എന്ന സെഷനില്‍ മിഠായി കഥകളുടെ കഥാകാരന്‍ മനോജ് കുമാര്‍ ടീം വര്‍ക്കിന്റെ പ്രധാന്യത്തെ കുറിച്ച് സഖ്യാംഗങ്ങളെ ബോധവാന്മാരാക്കി.

മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തറിനിഷറഫീഖ് പ്രതിഭകള്‍
ജനിക്കുന്നത് സ്വയം പ്രചോദിപ്പിക്കുന്നതിലൂടെയാണെന്ന് ക്യാംപ് അംഗങ്ങളെ പഠിപ്പിച്ചു.ലൈഫ് എന്ന വിഷയത്തില്‍
ക്ലാസെടുത്ത ഡാര്‍ളി ജോസ് യഥാര്‍ത്ഥ ജീവിത ത്തെ വരച്ച് വെച്ചു സഖ്യാംഗങ്ങളെ അറിവില്‍
നിന്നും തിരിച്ചറിവിലേക്ക് വഴി നടത്തി.കുട്ടികളുടെ അവകാശങ്ങളെ കുറിച്ച്
സഖ്യാംഗങ്ങളുമായി സംവദിച്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോസ്
കണ്ടത്തില്‍ അനുഭവങ്ങളിലെ പാഠങ്ങള്‍ ക്യാംപ് അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. മൂര്‍ച്ചയുള്ള സഖ്യാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖാമുഖത്തിലൂടെ തൃപ്തികരമായി അദ്ദേഹം മറുപടി നല്‍കി.

ക്യാംപ് അംഗങ്ങളെ ഇളക്കിമറിച്ച ക്ലാസ്സായിരുന്നുസൈക്കോളജിസ്റ്റായ ആരതി ഭദ്രയുടേത്. സാഹചര്യങ്ങളെ നേരിടാന്‍
മനസ്സ് നന്നാവണം.ചതിക്കുഴികളെ നേരിടാന്‍കഴിവുകളെ പ്രചോദിപ്പിക്കുകയാണ് വേണ്ടത്. ചെറിയ മാറ്റങ്ങളിലൂടെ ജീവിതത്തില്‍ വലിയ വിജയം നേടാന്‍ മനസ്സിനെ പാകപ്പെടുത്തുന്നതായിരുന്നു സഖ്യം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ സെഷന്‍.നീലഗിരി കോളേജിലെ റോബോട്ടുമായി സഖ്യാംഗങ്ങള്‍ സംവദിച്ചു.നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം പ്രകടമാക്കിയ അജ്വദിന്റെഅനുഭവങ്ങളിലൂടെയുള്ള നീലഗിരി യാത്ര സഖ്യാംഗങ്ങള്‍ മറക്കാനാവാത്ത ഓര്‍മ്മയായി.

സഖ്യാംഗങ്ങള്‍ തയ്യാറാക്കിയ ക്യാംപ് പത്രങ്ങള്‍ ക്യാംപ് അനുഭവങ്ങളെ ഒപ്പിയെടുക്കുന്നതായിരുന്നു
സഖ്യം പ്രസ് ,സഖ്യം ജ്യോതി, സഖ്യം കണ്ണാടി, സഖ്യം പ്രഭാതം. സഖ്യം ബാല വാര്‍ത്ത പത്രങ്ങളാണ് ക്യാംപില്‍ പുറത്തിറങ്ങിയത്.
സഖ്യം ജ്യോതി ഏറ്റവും മികച്ച പത്രമായി തിരഞ്ഞെടുത്തു.

ക്യാംപിലെ കലാപരിപാടികള്‍ക്ക്‌റിയാ റോസ്, നഹല ഫാത്തിമ, ജസ മറിയം അസ്സ റൈഖ, മിന്‍ഹ ഫാത്തിമ, ഷമീന ടീച്ചര്‍
നേതൃത്വം നല്‍കി.ക്യാംപില്‍ അഞ്ച് ഗ്രൂപ്പുകളായി നടന്ന മത്സരത്തില്‍ ആപ്പിള്‍ഗ്രൂപ്പ് 35 പോയന്റോടെ ഒന്നാം സ്ഥാനം നേടി.
ക്രസന്റ് സഖ്യാംഗമായ അസ്സറൈഖ യെ മികച്ചക്യാംപ് അംഗമായുംസെന്റ് പാട്രിക്സ് സഖ്യാംഗം നഹല ഫാത്തിമയെ കലാപ്രതിഭയായും തിരഞ്ഞെടുത്തു.

ക്യാംപിലെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ക്രിസ്റ്റല്‍ റോസ്, റിന്‍ഷ ഫാത്തിമ, മിന്‍ഹ ഫാത്തിമ, അഭിജിത് കെ ഷിനോജ്, മിന്‍ഹ സിയ റിയ റോസ്, സിയ ഫാത്തിമഎന്നിവര്‍ക്ക് സമ്മാനങ്ങള്‍നല്‍കി.

സമാപന യോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ജിതേഷ് കുര്യാക്കോസ്മുഖ്യാതിഥി ആയിരുന്നു.നീലഗിരി കോളേജ് പി.ആര്‍ ഒ ഹാഷിം ഹുദവി, അസി: പ്രൊഫസര്‍ ബേസില്‍ പ്രസംഗിച്ചു.നഹല ഫാത്തിമ, കെ. റിന്‍ഷ ഫാത്തിമ, മിന്‍ഹ സിയ ചിന്മയ എം നായര്‍, മിന്‍ഹ ഫാത്തിമ, ഐശ്വര്യ പി. എ, ഡോണ മേരി ഫ്രാന്‍സീസ്, ലിബ ഫാത്തിമ, അസ്സറൈഖ, ഇന്‍ഷനിജാസ്, സാന്‍ മരിയസാന്റോ , ശ്രേയ ജോണി,അര്‍ണവ് കൃഷ്ണ, സുഹ ഫാത്തിമ, അഭിറാം ബി നായര്‍, നാജിത, നിദാല്‍, ബേസില്‍ വര്‍ഗ്ഗീസ്, റിഷിക് രാജ്,ജസ മറിയം, ക്രിസ്റ്റല്‍ റോസ്, മുഹമ്മത് മിന്‍ഹാജ്,തസ്നീം സുബൈര്‍, കെ.റൈഹാന്‍ , കെ.എസ് ഇഫ മറിയം, ആകര്‍ഷ്,ഇസാന്‍ അബ്ദുള്ള, റീമ ഷാദിലി , യൂഹ മറിയം, ലൈക്ക മറിയ ബിജോഷ് , ഡാവ്യ മേരി ബെന്‍, ജി അനന്യ, ബി.എം കൈന്‍, സിയ ഫാത്തിമ, എസ് ഹരിനന്ദ്, ജിന്‍സ് ജോമോന്‍,ഹാദ്ദി മുഹമ്മ ത്, മുഹമ്മത് റയ്യാന്‍,ആതില്‍, കെ. അഫിന്‍ , ഇന്‍ഷ നിജാസ്, റിയ റോസ്, അന്ന മരിയ സന്തോഷ്, അയാന ഷിബു,അമീന്‍ ഫാസില എന്നിവര്‍ ക്യാംപ് അവലോകനം നടത്തി.

ക്യാംപിന് രക്ഷാധികാരി വി.ഹുസൈന്‍, സഹകാരിമാരായ ഡാര്‍ളി ജോസ്, റിനിഷറഫീഖ്, ഷമീന , അനുഗ്രഹ ചാക്കൊ നേതൃത്വം നല്‍കി.
ക്യാംപില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അംഗീകാരപത്രം നല്‍കി.
ചിന്മയ എം നായരുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ക്യാംപ് ഷമീന ടീച്ചറുടെ ഗാനത്തോടെ സമാപിച്ചു.

 

Leave A Reply

Your email address will not be published.