Listen live radio

വധശ്രമം; ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചവര്‍ പിടിയില്‍

after post image
0

- Advertisement -

തൊണ്ടര്‍നാട് :വെള്ളമുണ്ട സ്വദേശികളായ കുനിയില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍(37), ചെറിയാണ്ടി വീട്ടില്‍ ഷമീര്‍(37), മണിമ വീട്ടില്‍ മുത്തലിബ്(31) എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. ഒന്നാം പ്രതിയായ അബ്ദുള്‍ ജലീല്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്നലെ വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരങ്ങാട് ജംഗ്ഷനിലുള്ള ഹോട്ടലില്‍മദ്യലഹരിയില്‍ അതിക്രമിച്ചു കയറി ഹോട്ടല്‍ നടത്തിപ്പു കാരിയായ സ്ത്രീയെയും രണ്ട് ഹോട്ടല്‍ തൊഴിലാളികളെയും ആക്രമിക്കുകയും ഹോട്ടലിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.തൊണ്ടര്‍നാട് ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഓ എസ്. എസ് ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മരായ ദാസന്‍,മൊയ്തു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജിത്,ബിജു,ജിമ്മി ജോര്‍ജ്, ലിതിന്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.