Listen live radio

അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു; 1000 പുസ്തകള്‍ വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കും

after post image
0

- Advertisement -

 

 

തൃശ്ശിലേരി: തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ മാനന്തവാടി ബി.ആര്‍.സി. യുടെ സഹകരണത്തോടെ വായന പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു. വാക്ക് തൃശ്ശിലേരി, സൂര്യ സാംസ്‌ക്കാരിക വേദി അമ്പലമൂല, സൗഹൃദ ക്ലബ്ബ് എന്നീ സംഘടകളും പദ്ധതിക്ക് പിന്തുണ നല്‍കും. പരിശീലനം ലഭിച്ച എന്‍.എസ്. എസ്. വോളണ്ടിയര്‍മാര്‍ വായനോത്സവത്തിന്റെ റിസോഴ്സ് പേഴ്സണ്‍മായി പ്രവര്‍ത്തിക്കും. തൃശ്ശിലേരി പ്രദേശത്തെ അമ്പലമൂല, വരിനിലം, കൈതവള്ളി തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലാണ് അക്ഷരത്തെളിമ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.പ്രദേശത്തെ നൂറ് കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ പങ്കാളിയാവുക. പദ്ധതി കാലയളവില്‍ 1000 പുസ്തകം വായിപ്പിക്കുക എന്ന പ്രവര്‍ത്തനം ഏറ്റെടുക്കും. വായിച്ച പുസ്തകളുടെ ആസ്വാദന കുറിപ്പ് പ്രത്യേകം തയ്യാറാക്കിയ കാര്‍ഡില്‍ കുട്ടികള്‍ എഴുതും.

പദ്ധതി പി. ടി.എ പ്രസിഡണ്ട് കെ. സക്കീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ കെ. കെ സുരേഷ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി. വസന്തകുമാരി മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പാള്‍ എ.പി.ഷീജ ,സൂര്യ സാംസ്‌ക്കാരിക വേദി സെക്രട്ടറി എ.ജി. ശങ്കരന്‍ മാസ്റ്റര്‍, വാക്ക് തൃശ്ശിലേരിയുടെ സെക്രട്ടറി കെ.ജെ. സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.കരിയര്‍ ഗൈഡന്‍സ് ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍ സ്വാഗതവും എന്‍.എസ്.എസ്. ലീഡര്‍ അസ്റിയ ബാനു നന്ദിയും പറഞ്ഞു. .എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ സീസര്‍ ജോസ്, അബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.