Listen live radio

വരള്‍ച്ച രൂക്ഷം; മേപ്പാടി മേഖലയില്‍ ജലക്ഷാമം തുടര്‍കഥയാവുന്നു

after post image
0

- Advertisement -

 

മേപ്പാടി: കൊടും ചൂടില്‍ പുഴയും തോടും കാട്ടരുവികളും വരണ്ടുണങ്ങിയതിനാല്‍ മേഖലയില്‍ കടുത്ത ജലക്ഷാമം. എളമ്പി ലേരി പുഴ വറ്റി തടയണയില്‍ വെള്ളമില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജല വിതര ണം മുടങ്ങിയിട്ട് മാസത്തിലേറെയായി. ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്.ഗ്രാമ പഞ്ചായത്ത് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല പതിറ്റാണ്ടുകളായി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത് എളമ്പിലേരിയില്‍ നിന്നാണ്. ഗ്രാമ പഞ്ചാ യത്തിന്റെ അധീനതയിലുള്ള പദ്ധതി ബ്രിട്ടീഷുകാരുടെ കാല ത്ത് ആരംഭിച്ചതാണ്. ഇതില്‍ നിന്നാണ് ടൗണിലെ ഹോട്ടലുകള്‍, സമീപ പ്രദേശങ്ങളിലെ വീടുകള്‍ എന്നിവര്‍ക്കെല്ലാം വെള്ളം ലഭിച്ചിരുന്നത്. ഇപ്പോള്‍ വെള്ളം വിലക്ക് വാങ്ങേണ്ട അവസ്ഥയാണ്. പലപ്പോഴായി പഞ്ചായത്ത് നടപ്പാക്കിയ മറ്റ് പദ്ധതികളും പാതിവഴിയില്‍ മുടങ്ങി. പുഴ വറ്റിയത് സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയുണ്ടാക്കി. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നിരവധി റിസോര്‍ട്ടുകളും ചെമ്പ്രമലയടിവാരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്വകാര്യ ഏലത്തോട്ടങ്ങളും പുഴകളില്‍ നിന്നുള്ള വെള്ളം അനധികൃതമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതര്‍ എന്നിവര്‍ അനധികൃത ജല ചൂഷണം കണ്ടില്ലെന്നു നടിക്കുകയാണ്. പ്രദേശത്തെ പുഴകളില്‍ നിന്ന് വെള്ളമെടുത്താണ് പല ആദിവാസി കോളനികളിലെ കുടുംബങ്ങളും ആവശ്യം നിറവേറ്റുന്നത്. അവര്‍ക്കൊന്നും ഇപ്പോള്‍ വെള്ളം ലഭിക്കാതായി. കാരാപ്പുഴയില്‍ നിന്ന് വെള്ളമെത്തിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയും പാതിവഴിയിലാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് പ്രദേശം കടുത്ത ജല ക്ഷാമത്തിന്റെ പിടിയി ലാണ്. ഈ വര്‍ഷം പ്രതിസന്ധി നേരത്തെ അനുഭവപ്പെട്ടു തുടങ്ങിയെന്ന് മാത്രം. എല്ലാ വര്‍ഷവും ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

Leave A Reply

Your email address will not be published.