Listen live radio

ജില്ലാ പാലിയേറ്റീവ് വോളണ്ടിയര്‍ സംഗമം നടത്തി

after post image
0

- Advertisement -

പടിഞ്ഞാറത്തറ: വയനാട് ഇനിഷേറ്റീവ് ഇന്‍ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ഇരുപതാമത് ജില്ലാ പാലിയേറ്റീവ് വോളണ്ടിയര്‍ സംഗമം പടിഞ്ഞാറത്തറ പതിനാറാം മൈല്‍ ക്രിസ്തുരാജാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.വയനാട് ജില്ലയിലെ 13 പാലിയേറ്റീവുകളില്‍ നിന്നായി 250 വോളണ്ടിയര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അസ്മ സംഗമം ഉദ്ഘാടനം ചെയ്തു. വിപ്പ് പ്രസിഡന്റ് ഗഫൂര്‍ താനിയേരി അധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്’ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ.ജോസ് ,വാര്‍ഡ് മെമ്പര്‍ പി. സാജിത, വിപ്പ് ഭാരവാഹികളായ സി എച്ച് സുബൈര്‍, കെ.ജി സുകുമാരന്‍, എം.യു. ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. എ. അബ്ദുള്‍ റഹ്‌മാന്‍, സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് സംബന്ധമായ വിവിധ വിഷയങ്ങളില്‍ കരിം വാഴക്കാട്, പ്രദീപ് കൂറ്റനാട് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ഉച്ചകഴിഞ്ഞുള്ള സമാപന സമ്മേളനത്തില്‍ വളണ്ടിയര്‍ സംഗമത്തിന് ആദിത്യമരുളുന്ന പടിഞ്ഞാറത്തറ സംസ്‌ക്കാര പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് പി. മായിന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു.എം ദിവാകരന്‍, പി.ജെ .മാത്യു, പി.കെ.അബ്ദുള്‍ റഹ്‌മാന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എം മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണവും, ഫാ: പോള്‍ എടയകൊണ്ടാട്ട് സ്വാന്തന സന്ദേശവും നല്‍കി.

Leave A Reply

Your email address will not be published.