Listen live radio

മേരി മാതാ കോളേജില്‍ മെയ് 9,10 നാക് സന്ദര്‍ശനം

after post image
0

- Advertisement -

 

മാനന്തവാടി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ – പാഠ്യേതര, ഭൗതിക, ഗവേഷണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായുള്ള നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ ടീം (നാക്) മേരി മാതാ കോളേജ് സന്ദര്‍ശിക്കും. മെയ് 9,10 തീയതികളിലായാണ് സംഘം സന്ദര്‍ശിക്കുന്നതെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ സിബിച്ചന്‍ ചേലക്കപ്പിള്ളില്‍ , പ്രിന്‍സിപ്പാള്‍, ഡോ പി പി ഷാജു , ഐ ക്യു എസി കോഓര്‍ഡിനേറ്റര്‍ ഡോ സി ബിന്ദു കെ തോമസ് , പി ആര്‍ ഒ റെജി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.കോളേജിലെ വിവിധ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം അധ്യാപക അനധ്യാപക ജീവനക്കാര്‍, കോളേജ് മാനേജ്മെന്റ്, വിദ്യാര്‍ത്ഥി, പൂര്‍വ്വ വിദ്യാര്‍ത്ഥി, രക്ഷാകര്‍തൃ പ്രതിനിധികളുമായും സംവദിക്കും.

തമിഴ്നാട് ഗാന്ധി ഗ്രാം റൂറല്‍ ഇന്‍സ്റ്റിസ്റ്റ്യൂറ്റിലെ പ്രൊഫസര്‍ ഡോ. സേതു രാമന്‍ മാത്തൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പി സി പട്നായിക്, മഹാരാഷ്ട്രയിലെ സാകേത് കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ കൃഷ്ണമ രാജു സംഗരാജു എന്നിവര്‍ അംഗങ്ങള്‍ ആണ്. മെയ് 9 ന് രാവിലെ 8 .30 ന് തുടങ്ങുന്ന സന്ദര്‍ശനം മെയ് 10 ന് വൈകുന്നേരം അവസാനിക്കും നാല 10 തവണയാണ് മേരി മാതാ കോളേജില്‍ നാക് ടീം സന്ദര്‍ശനം നടത്തുന്നത് .

Leave A Reply

Your email address will not be published.