Listen live radio

ജില്ലയില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍

after post image
0

- Advertisement -

കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍  11588 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ രോഗം സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 9 പേര്‍ ആശുപത്രിയിലും   ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ചത് 186 സാമ്പിളുകളാണ്.  38 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്. ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍  1064 വാഹനങ്ങളിലായി എത്തിയ 1739 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.