Listen live radio

റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ക്ക് കോവിഡിനെ ചെറുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം

after post image
0

- Advertisement -


ഡല്‍ഹി: കൊവിഡ് കാലത്ത് ജനങ്ങളെല്ലാം ആശങ്കയിലാണ്. പ്രത്യേകിച്ചും മാസ്കുകളെക്കുറിച്ച്. ഏത് തരത്തിലുള്ള മാസ്കുകള്‍ ധരിക്കണം എന്നൊക്കെയുള്ള നിരവധി സംശയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകളെക്കുറിച്ച് കേന്ദ്രം പറയുന്നത് ഇങ്ങനെയാണ്. റെസ്പിറേറ്ററി വാള്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡിനെ ചെറുക്കാന്‍ സഹായകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് ഗാര്‍ഗ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മുഖവും വായയും മൂടാനും എന്‍ 95 മാസ്‌കുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ രാജീവ് ഗാര്‍ഗ് അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. മാസ്‌കുകളുടെ ഉപയോഗവും നിര്‍മ്മാണവും സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
സോപ്പോ സാനിറ്റൈസറോ ഇട്ട് 20 സെക്കന്റ് കഴുകിയ ശേഷം വേണം മാസ്‌ക് ഉപയോഗിക്കാനെന്ന് ഐസിഎംആര്‍ പറയുന്നു. വായയും മൂക്കും താടിയും കവര്‍ ചെയ്യുന്ന വിധത്തില്‍ വേണം ധരിക്കാന്‍ എട്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ഉപയോഗിക്കരുത്. നനഞ്ഞ മാസ്‌ക് ഉപയോഗിക്കരുത്. ഫേസ് മാസ്‌ക് ഒരാള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. മാസ്‌കുകള്‍ക്ക് വലിയ വില ഈടാക്കുന്നതായുള്ള പരാതികള്‍ കണക്കിലെടുത്ത് മാസ്‌കുകളുടേയും സാനിറ്റൈസറുകളുടേയും വില നിയന്ത്രണം തീരുമാനിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.