Listen live radio

കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു കഴിഞ്ഞാല്‍ സൗജന്യമായി നല്‍കും; സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

after post image
0

- Advertisement -

ഡല്‍ഹി: കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ ഉത്പ്പാദനത്തിന്റെ പകുതി ഇന്ത്യയ്ക്ക് ആയിരിക്കുമെന്നും സിറം കമ്ബനി സിഇഒ അദാര്‍ പൂനാവാല. ഓക്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണ വിജയത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി വാക്‌സിനുകള്‍ സൗജന്യമായി നല്‍കും. ആര്‍ക്കും പണം കൊടുത്ത് വാങ്ങേണ്ടി വരില്ല. വാക്സിന്റെ ഭൂരിഭാഗവും വാങ്ങുന്നത് വിവിധ സര്‍ക്കാരുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ അടുത്ത ഘട്ടം വിജയിച്ചാല്‍ ഓക്സ്ഫോര്‍ഡുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വാക്സിനുകള്‍ വന്‍തോതില്‍ ഉത്പ്പാദനം ആരംഭിക്കും. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താനായി ഇന്ത്യയുടെ അനുമതി തേടിക്കഴിഞ്ഞു. ഈ പരീക്ഷണം വിജയിച്ചാല്‍ 2021 മാര്‍ച്ചിനുള്ളില്‍ 30 മുതല്‍ 40 കോടി വരെ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും നിലവില്‍ വാക്‌സിന്റെ ആവശ്യമുണ്ട്. രോഗ പ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. ഇതിന് പുറമെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും തുടക്കത്തില്‍ തന്നെ വാക്സിന്‍ ലഭ്യമാക്കും. ഒരു ഡോസ് വാക്സിന് ആയിരം രൂപയില്‍ താഴെയാകും വില ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.