Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

after post image
0

- Advertisement -

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി ലഭിച്ചു. എന്‍ഐഎ പ്രത്യേക കോടതി ആണ് അനുമതി നല്‍കിയത്. നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് പ്രതികള്‍ ഉള്ളത്.
അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എന്‍ഐഎ ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാന്‍ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ട് വച്ചത്. ഇതനുസരിച്ച്‌ ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി 24ന് കോടതി പരിഗണിക്കും.
യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് ഇരുവരുടേയും വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്ബത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും.

Leave A Reply

Your email address will not be published.