Listen live radio

റവന്യൂ പട്ടയഭൂമിയിലെ മരം മുറിക്കനുള്ള അനുമതി; ഹൈകോടതി സ്റ്റേ ചെയ്തു

after post image
0

- Advertisement -

റിപ്പോര്‍ട്ടര്‍: ബിജു കിഴക്കേടം
കൊച്ചി .റവന്യൂ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുളള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് കേരള ഹൈകോടതി സ്റ്റേ ചെയ്തു.വ്യവസ്ഥകൾ ലംഘിച്ച് റവന്യൂ പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുവദിക്കരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയുമടങ്ങിയ ഡിവിഷൻ ബെഞ്ച് പറയുന്നു.
വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. പട്ടയഭൂമി
പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് അനുവദിച്ച് ഭൂപതിവ് നിയമത്തിൽ 2017ൽ നടത്തിയ ഭേദഗതിയിൽ വ്യക്തത വരുത്തി 2020 മാർച്ച് 11 ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയാത്. നിയന്ത്രണമില്ലതെ മരംമുറിക്കുന്നത് പരിസ്ഥിയെ ബാധിക്കുമെന്ന് അദ്യം വർത്തചെയ്തത് വയനാട് ന്യൂസ് ഡെയലിയാണ്.

Leave A Reply

Your email address will not be published.