Listen live radio

വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്ത

after post image
0

- Advertisement -

കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ, വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്ത. വയനാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. ഇരുവരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ആദ്യ കേസ് ആയ തൊണ്ടർനാട് സ്വദേശിയുടെയും രണ്ടാമത്തെ കേസായ കമ്പളക്കാട്ടുകാരന്റെയും രണ്ടാത്തെ പരിശോധന ഫലവും നെഗറ്റീവ് ആയത്. ഇതോടെ ഇവരെ വീടുകളിലേക്ക് അയക്കാൻ ജില്ലാ ഭരണ കൂടം തീരുമാനിക്കുകയായിരുന്നു.
ജില്ലയില്‍  11588 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ രോഗം സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 9 പേര്‍ ആശുപത്രിയിലും   ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ചത് 186 സാമ്പിളുകളാണ്.  38 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്. ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍  1064 വാഹനങ്ങളിലായി എത്തിയ 1739 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.