Listen live radio

മാനന്തവാടിയുടെ വികസനത്തെ തടയിടുവാനുള്ള നീക്കം ചെറുക്കണം

after post image
0

- Advertisement -

മാനന്തവാടി: ഡിഎംഒ ഓഫിസിന്റെ പ്രവർത്തനം മാനന്തവാടിയിൽ നിലനിർത്തണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ജില്ലാശുപത്രി എച്ച്.എം.സി അംഗവുമായ ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയക്ക് എൻ.എച്ച്.എം, ജില്ലാ മെഡിൽക്കൽ സ്റ്റോർ ഉൾപ്പെടെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ജില്ലാതല സ്ഥാപനങ്ങൾ മാനന്തവാടിയ്ക്ക് നഷ്ടപ്പെട്ടു.
മാനന്തവാടിയുടെ വികസനം തടയണമെന്ന വലിയ ഗുഡാലോചനയും നിക്ഷിപ്ത താൽപര്യങ്ങളുമാണ് ഇതിന് പിന്നിലുണ്ടായിരിക്കുന്നത്-
ഏറ്റവും ഒടുവിൽ കൊറോണ 19 ന്റെ പേരിൽ മാനന്തവാടിയിലെ ജില്ലാ മെഡിക്കൽ ഓഫിസും തൽക്കാലത്തേക്കെന്ന് പറഞ്ഞ് കൽപ്പറ്റയിലേക്ക് മാറ്റിയിരിക്കുയാണ്.ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഓഫിസുകൾ മാറ്റാനാന്നെങ്കിൽ ഇതിന് മുമ്പ് പല ഓസീസകൾ പരസ്പരം മാറ്റണമായിരുന്നു. മാനന്തവാടിയിലെ ഡിഎംഒ ഓഫീസ് മാറ്റുന്നതിന് മുമ്പേ ശ്രമം തുടങ്ങിയതാണ്. ജില്ലാശുപത്രിയുടെ പ്രവർത്തനം താളം തെറ്റിച്ചിരിക്കയാണ്.
കുരുങ്ങുപനിയും ഭിഷണിയായി നിൽക്കുന്ന വയനാട്ടിൽ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന വാഗ്ദാനങ്ങൾ ജലരേഖകളായി തിരുകയാണന്നും ജില്ലാശുപത്രിയിലെ ഡോക്ടറുടെ അവധി അപേക്ഷ പുറത്ത് പോയത് അന്വേഷിക്കണമെന്നും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും മാനന്തവാടി മണ്ഡലത്തിൻ നിലനിന്നിരുന്ന ഓഫിസുകളും തലപ്പുഴ മക്കിമലയിൽ അനുവദിച്ച എൻ.സി.സി അക്കദാമി, എന്നിവ മാനന്തവാടിക്ക് നഷ്ടപ്പെടുമ്പോൾ ഇടപ്പെടേണ്ട ജനപ്രതിനിധി മൗനം ദീക്ഷിക്കുന്നതിൽ ദുരുഹതയുണ്ട്. തലപ്പുഴ ബോയ്സ് ടൗണിൽ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപിച്ച റൂസ കോളേജും പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മാനന്തവാടിയിൽ കൽപ്പറ്റയിലേക്ക് മാറ്റിയ കൾ മാനന്തവാടിയിലേക്ക് തിരികെയെത്തിക്കണമെന്നും ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.