Listen live radio

സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

after post image
0

- Advertisement -

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കും രോഗം വന്നു. ഇന്ന് 13 കേസുകള്‍ നെഗറ്റീവ് ആയി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് 3 പേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2 പേര്‍ വീതവും കണ്ണൂരില്‍ ഒരാളുമാണു നെഗറ്റീവായത്.
സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണു രോഗം, 259 പേര്‍ ചികിത്സയിലുണ്ട്. 169 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,986 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 10,906 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പിഡബ്ല്യുഡി കണ്ടെത്തിയ 1,73,000 കിടക്കകളില്‍ 1,10,000 ഇപ്പോള്‍തന്നെ ഉപയോഗ്യയോഗ്യമാണ്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആര്‍ വഴി നാളെ ലഭിക്കും. കാസര്‍കോട് അതിര്‍ത്തിയില്‍ സജീവമായി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.