Listen live radio

പ്ലസ്​ വണ്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

after post image
0

- Advertisement -

തിരുവനന്തപുരം: പ്രോസ്​പെക്​ടസിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും വായിച്ചശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങുക​.
* അപേക്ഷ സമര്‍പ്പണം പൂര്‍ണമായും ഒാണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കണം.
* മൊബൈല്‍ ഫോണ്‍ ഉ​പയോഗിച്ച്‌​ അപേക്ഷിക്കാം
* അനുബന്ധ രേഖകള്‍ അപേക്ഷക്കൊപ്പം അപ്​ലോഡ്​ ചെയ്യേണ്ട
* രേഖകളും ഫീസും പ്രവേശനസമയത്ത്​ സ്​കൂളില്‍ നല്‍കിയാല്‍ മതി
* അപേക്ഷയില്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശമുണ്ടെങ്കില്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്​ കൈവശമുണ്ടാകണം
* സ്വന്തമായോ പത്താംതരം പഠിച്ച ഹൈസ്​കൂളിലെ കമ്ബ്യൂട്ടര്‍ ലാബ്​ സൗകര്യം ഉ​പയോഗിച്ചോ അധ്യാപകരുടെ സഹായത്തോടെയോ അപേക്ഷ സമര്‍പ്പിക്കാം
അപേക്ഷ സമര്‍പ്പണം വിവിധ ഘട്ടങ്ങളായി അഡ്​മിഷന്‍ പോര്‍ട്ടലായ www.hscap.kerala.gov.in ​​െന്‍റ ഹോം പേജിലെ ‘PUBLIC’ എന്ന ടാബിന്​ താഴെയുള്ള ‘APPLY ONLINE-SWS’ എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്​തശേഷം ജില്ല സെലക്​ട്​ സബ്​മിറ്റ്​ ബട്ടണില്‍ ക്ലിക്ക്​ ചെയ്താല്‍ ലോഗിന്‍ പേജ്​ ദൃശ്യമാകും. ഇതില്‍ എസ്​.എസ്​.എല്‍.സി സ്​കീം, രജിസ്​റ്റര്‍ നമ്ബര്‍, പാസായ മാസവും വര്‍ഷവും, ജനനതീയതി, മൊബൈല്‍ നമ്ബര്‍, അപേക്ഷ സമര്‍പ്പണരീതി എന്നിവ നല്‍കുേമ്ബാള്‍ ഒാണ്‍ലൈന്‍ അപേക്ഷ ഫോറം ലഭ്യമാകും.
* അപേക്ഷയില്‍ വിദ്യാര്‍ഥി പത്താംതരം പഠിച്ച സ്​കൂള്‍, സ്​കൂള്‍ ഹയര്‍സെക്കന്‍ഡറി സ്​കൂള്‍ ആണെങ്കില്‍ സെലക്​ട്​ ലിസ്​റ്റില്‍നിന്ന്​ സ്​കൂള്‍ തെരഞ്ഞെടുക്കുക. ഇല്ലെങ്കില്‍ ‘Others’ തെരഞ്ഞെടുക്കുക.
* തുടര്‍ന്ന്​ യോഗ്യതാ പരീക്ഷയുടെ (എസ്​.എസ്​.എല്‍.സി/ തത്തുല്യം) വിവരങ്ങള്‍ നല്‍കണം. ലോഗിന്‍ പേജില്‍ നല്‍കിയ വിവരങ്ങള്‍ ഇവിടെ കാണിക്കും. ബോര്‍ഡ്​ എക്​സാം പാസായോ എന്ന ചോദ്യത്തിന്​ പാസായവര്‍ ‘യെസ്​’ എന്നും അല്ലാത്തവര്‍ ‘നോ’ എന്നും നല്‍കുക.
* വിദ്യാര്‍ഥിയുടെ പേര്​, ആണ്‍/പെണ്‍, ജാതി, കാറ്റഗറി വിവരങ്ങള്‍ നല്‍കുക. കാറ്റഗറിയില്‍ തെറ്റായ വിവരം നല്‍കി ലഭിക്കുന്ന പ്രവേശനം നിരസിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധവേണം.
* വിദ്യാര്‍ഥിയുടെ പിതാവ്​, മാതാവ്​/ രക്ഷാകര്‍ത്താവ്​ എന്നിവരുടെ പേരും നല്‍കണം. ആധാര്‍ ഉണ്ടെങ്കില്‍ നമ്പര്‍ നല്‍കണം. ഭാഷാ ന്യൂനപക്ഷ വിഭാഗമാണെങ്കില്‍ ഏത്​ ഭാഷ എന്ന വിവരം ചേര്‍ക്കണം. ഭിന്നശേഷി വിഭാഗമാണെങ്കില്‍ ഉള്‍പ്പെടുന്ന വിഭാഗം തെരഞ്ഞെടുക്കുക.
*​ വിദ്യാര്‍ഥിയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്​ എന്നിവ രേഖപ്പെടുത്തുക. ബോണസ്​ പോയന്‍റ്​ ഉള്ളതിനാല്‍ തെറ്റരുത്. ​അപേക്ഷക​​െന്‍റ സ്​ഥിരമേല്‍വിലാസവും വിവരങ്ങള്‍ കൈമാറുന്നതിനുള്ള വിലാസവും രേഖപ്പെടുത്തണം. രണ്ടും ഒന്നാണെങ്കില്‍ ‘Same as Permanent’ ടിക്​ ചെയ്യുക. അപേക്ഷാര്‍ഥിയുടെയോ രക്ഷാകര്‍ത്താവി​​െന്‍റയോ മൊബൈല്‍ നമ്ബറും ഇ മെയില്‍ വിലാസവും നല്‍കണം.
* അടുത്തഘട്ടത്തില്‍ ബോണസ്​ പോയന്‍റ്​ വിവരങ്ങളാണ്​ നല്‍കേണ്ടത്​. എന്‍.സി.സി/ സ്​കൗട്ട്​/ നീന്തല്‍ അറിവ്​/ ജവാന്‍/വിമുക്ത ജവാന്‍/വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതര്‍ തുടങ്ങിയവയില്‍ ശരിയായത്​ തെരഞ്ഞെടുക്കുക. സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരാണ്​ ബോണസ്​ ​േപായന്‍റിന്​ അവകാശം ഉന്നയിക്കേണ്ടത്​. കായിക മത്സരങ്ങളിലോ കലോത്സവങ്ങളിലോ പ​െങ്കടുത്തവര്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. സംസ്​ഥാനതലത്തില്‍ പ​െങ്കടുക്കുകയും ഗ്രേസ്​ മാര്‍ക്ക്​ ലഭിക്കാതിരിക്കുകയും ചെയ്​ത ഇനങ്ങളുടെ എണ്ണമാണ്​ ‘State Level Participation’ കോളത്തില്‍ രേഖപ്പെടുത്തേണ്ടത്​.
* നാഷനല്‍ ടാലന്‍റ്​ സെര്‍ച്ച്‌​ പരീക്ഷയിലെ പങ്കാളിത്തം, ശാസ്​ത്ര/ സാമൂഹ്യശാസ്​ത്ര/ ഗണിത/ ​ഐ.ടി/ പ്രവൃത്തിപരിചയമേളകളിലെ നേട്ടം, സ്​കൂള്‍തലത്തില്‍ ക്ലബുകളിലെ പങ്കാളിത്തം എന്നിവ രേഖ​പ്പെടുത്താം.
* ചാന്‍സ്​ നമ്പര്‍ എന്ന കോളത്തില്‍ പത്താംതരം പരീക്ഷ പാസാകാന്‍ എടുത്ത അവസരങ്ങളുടെ എണ്ണമാണ്​ രേഖപ്പെടുത്തേണ്ടത്​. ആദ്യതവണതന്നെ വിജയിച്ചവരും അതേവര്‍ഷംതന്നെ സേ പരീക്ഷ എഴുതി വിജയിച്ചവരും ‘1’ എന്നാണ്​ രേഖപ്പെടുത്തേണ്ടത്​. ഇത്രയും വിവരങ്ങള്‍ നല്‍കി സബ്​മിറ്റ്​ ചെയ്​താല്‍ തെരഞ്ഞെടുത്ത സ്​കീം (എസ്​.എസ്​.എല്‍.സി/ തത്തുല്യപരീക്ഷ) പ്രകാരമുള്ള ഗ്രേഡ്​ വിവരങ്ങള്‍ നല്‍കാനുള്ള പേജ്​ ദൃശ്യമാകും. ഏത്​ സ്​കീമിലാണോ പരീക്ഷയെഴുതിയത്​ ആ നമ്ബര്‍ പ്രകാരമുള്ള സ്​കീം തെരഞ്ഞെടുത്ത്​ ഗ്രേഡ്​ വിവരങ്ങള്‍ നല്‍കുക.
* സി.ബി.എസ്​.ഇ ഇൗ വര്‍ഷം മുതല്‍ രണ്ടുതരം മാത്​സ്​ പരീക്ഷ നടത്തുന്നുണ്ട്​ (ബേസിക്​ മാത്​സ്​/ സ്​റ്റാ​ന്‍ഡേര്‍ഡ്​​ മാത്​സ്​). ഇതില്‍ സ്​റ്റാ​ന്‍ഡേര്‍ഡ്​​​ മാത്​സ്​ പരീക്ഷ പാസായവര്‍ക്ക്​ മാത്രമേ പ്ലസ്​ വണ്‍ പ്രവേശനത്തിന്​ മാത്​സ്​ വിഷയമുള്‍പ്പെട്ട സയന്‍സ്​ കോമ്ബിനേഷന്‍ തെര​ഞ്ഞെടുക്കാനാകൂ. മാത്​സ്​ സ്​റ്റാ​ന്‍ഡേര്‍ഡ്​​​ പാസായവര്‍​േക്ക മാത്​സ്​ വിഷയ കോമ്ബിനേഷന്‍ ഒാപ്​ഷനായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ. അതിനാല്‍ സി.ബി.എസ്​.ഇ വിദ്യാര്‍ഥികള്‍ ഗ്രേഡ്​ വിവരം നല്‍കു​േമ്ബാള്‍ ഏത്​ മാത്​സ്​ ആണ്​ പഠിച്ചതെന്ന്​ തെരഞ്ഞെടുക്കണം.
തുടര്‍ന്ന്​ വിഷയം തിരിച്ച്‌​ ഗ്രേഡ്​ പോയന്‍റ്​ രേഖപ്പെടുത്തണം. ഇൗ ഘട്ടം പൂര്‍ത്തിയാക്കിയാല്‍ ഒാപ്​ഷന്‍ നല്‍കേണ്ട സ്​ക്രീന്‍ ദൃശ്യമാകും.
* പ്രവേശനം ആഗ്രഹിക്കുന്ന സ്​കൂളി​​ന്‍റെ കോഡും കോഴ്​സ്​ കോഡുമാണ്​ നല്‍കേണ്ടത്​. സ്​കൂള്‍ ലിസ്​റ്റ്​ ഇതിനടുത്ത ‘Need help? എന്ന ലിങ്കിലൂടെ ലഭ്യമാകും.
ഇപ്രകാരം അപേക്ഷാര്‍ഥിക്ക്​ ആവശ്യമുള്ളത്ര ഓപ്​ഷനുകള്‍ ചേര്‍ക്കാം. ഓപ്​ഷന്‍ നല്‍കി സബ്​മിറ്റ്​ ചെയ്​താല്‍ അപേക്ഷയില്‍ പറഞ്ഞ ബോണസ്​ പോയന്‍റ്​ ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ ചേര്‍ക്കണം. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സബ്​മിറ്റ്​ ചെയ്​താല്‍ അപേക്ഷയിലെ വിവരങ്ങള്‍ കാണാനും ആവശ്യമായ തിരുത്തല്‍ വരുത്താനും അവസരമുണ്ട്​. വിവരങ്ങള്‍ ശ്രദ്ധയോടെ പരിശോധിച്ചശേഷം സമര്‍പ്പണം പൂര്‍ത്തിയാക്കുക.
* അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകു​േമ്ബാള്‍ ലഭിക്കുന്ന കാന്‍ഡി​ഡേറ്റ്​ ലോഗിന്‍ വഴി വിദ്യാര്‍ഥികള്‍ക്ക്​ ട്രയല്‍ അലോട്ട്​​മ​െന്‍റ്​ കഴിഞ്ഞ്​ അപേക്ഷയില്‍ ഒാപ്​ഷനുകള്‍ ഉള്‍പ്പെടെ പുനഃക്രമീകരിക്കാന്‍ അവസരമുണ്ടാകും. * അപേക്ഷ സമര്‍പ്പണത്തില്‍ ബുദ്ധിമുട്ട്​ നേരിടുന്നുവെങ്കില്‍ hssadmissionkerala@gmail.com എന്ന ഇ മെയില്‍ വഴി ​ഐ.സി.ടി സെല്ലില്‍ അറിയിക്കാം. ഫോണ്‍: 0471 2529855, 2529856, 2529857
വിവിധ ഗ്രൂപ്പുകളില്‍ ലഭ്യമായ വിഷയ കോമ്ബിനേഷനുകള്‍
സയന്‍സ്
1 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, ബയോളജി
2 ഫിസിക്സ്, കെമിസ്ട്രി, ഹോം സയന്‍സ്, ബയോളജി
3 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, ഹോം സയന്‍സ്
4 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, ജിയോളജി
5 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, കമ്ബ്യൂട്ടര്‍ സയന്‍സ്
6 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, ഇലക്‌ട്രോണിക്സ്
7 ഫിസിക്സ്, കെമിസ്ട്രി, കമ്ബ്യൂട്ടര്‍ സയന്‍സ്, ജിയോളജി
8 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, സ്​റ്റാറ്റിസ്​റ്റിക്സ്
9 ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി
10 ഫിസിക്സ്, കെമിസ്ട്രി, മാത്​സ്​, ഇലക്‌ട്രോണിക് സിസ്​റ്റംസ്
ഹ്യുമാനിറ്റീസ്
1 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി
2 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി
3 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോളജി
4 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയന്‍ സ്​റ്റഡീസ്
5 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി
6 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യല്‍ വര്‍ക്ക്.
7 ഇസ്​ലാമിക് ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി
8 ഇസ്​ലാമിക് ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി
9 സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഗാന്ധിയന്‍ സ്​റ്റഡീസ്
10 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സൈക്കോളജി
11 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ആന്ത്രപ്പോളജി
12 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സ്​റ്റാറ്റിസ്​റ്റിക്സ്
13 സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സ്​റ്റാറ്റിസ്​റ്റിക്സ്
14 ഇക്കണോമിക്സ്, സ്​റ്റാറ്റിസ്​റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യല്‍ വര്‍ക്ക്
15 ഹിസ്​റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, ഹിന്ദി
16 ഹിസ്​റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, അറബിക്
17 ഹിസ്​റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, ഉറുദു
18 ഹിസ്​റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, കന്നട
19 ഹിസ്​റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, തമിഴ്
20 ഹിസ്​റ്ററി, ഇക്കണോമിക്സ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര
21 ഹിസ്​റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര
22 ഇക്കണോമിക്സ്, ഗാന്ധിയന്‍ സ്​റ്റഡീസ്, കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍
23 സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍
24 ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സൈക്കോളജി
25 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, മ്യൂസിക്
26 ഹിസ്​റ്ററി, ഇക്കണോമിക്സ്, ജിയോഗ്രഫി, മലയാളം
27ഹിസ്​റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം
28 ഹിസ്​റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം
29 ഹിസ്​റ്ററി, ഇക്കണോമിക്സ്, ഗാന്ധിയന്‍ സ്​റ്റഡീസ്, മലയാളം
30 സോഷ്യല്‍ വര്‍ക്ക്, ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്
31 ഹിസ്​റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി
32 ഹിസ്​റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്
കോമേഴ്സ്.
1 ബിസിനസ് സ്​റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, മാത്​സ്
2 ബിസിനസ് സ്​റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, സ്​റ്റാറ്റിസ്​റ്റിക്സ്
3 ബിസിനസ് സ്​റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, പൊളിറ്റിക്സ്
4 ബിസിനസ് സ്​റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

Leave A Reply

Your email address will not be published.