Listen live radio

ശത്രുക്കളെ ഭസ്മമാക്കാന്‍ ഇന്ത്യയുടെ നീലമേഘങ്ങള്‍ക്കിടയിലേക്ക് ഇന്നവന്‍ വരുന്നു.. റഫാല്‍ …

after post image
0

- Advertisement -

ഡല്‍ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന (ഐ​എഎ​ഫ്) വാ​ങ്ങി​യ ഫ്ര​ഞ്ച് റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ല്‍ ആ​ദ്യ അ​ഞ്ചെ​ണ്ണം ഇന്ന്​ ഇന്ത്യയിലെത്തും. അം​ബാ​ല എ​യ​ര്‍​ബേ​സി​ല്‍ എ​ത്തു​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍​ക്ക്​ വ്യോ​മ​പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ള്‍ സ്വാ​ഗ​ത​മൊ​രു​ക്കും.
ഫ്രാ​ന്‍​സി​ല്‍​നി​ന്നു​ള്ള യാ​ത്ര​യി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ സ്പെ​ഷ​ല്‍ ലോ​ങ് ഹാ​ള്‍ ട്രെ​യി​നി​ങ് നേ​ടി​യ പൈ​ല​റ്റു​മാ​രു​ടെ നി​ര​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. ഫ്ര​ഞ്ച് വ്യോ​മ​സേ​ന​യു​ടെ ഇ​ന്ധ​നം നി​റ​ക്കു​ന്ന ര​ണ്ടു​ വി​മാ​ന​ങ്ങ​ളും അ​നു​ഗ​മി​ച്ചെ​ത്തുകയും ഇ​ട​ക്ക് ആ​കാ​ശ​ത്തു​വെ​ച്ചു​ത​ന്നെ എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലും ഇ​ന്ധ​നം നി​റ​ക്കുകയും ചെയ്​തിരുന്നു. വിമാനങ്ങള്‍ ചൊവ്വാഴ്​ച അ​ബൂ​ദ​ബി​യി​ലെ അ​ല്‍ ദ​ഫ്ര​യി​ലെ​ത്തിയിരുന്നു.
ഫ്രാ​ന്‍​സി​ലെ മെ​റി​ഗ്‌​നാ​ക്കി​ല്‍​നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഫ്രാ​ന്‍​സി​ന് വ്യോ​മ​താ​വ​ള​മു​ള്ള യു.​എ.​ഇ അ​ല്‍ ദ​ഫ്ര​യി​ല്‍ വിമാനങ്ങള്‍ ലാ​ന്‍​ഡ് ചെ​യ്ത​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വി​മാ​ന​ത്തി​ല്‍ 70 ​വെന്‍റിലേ​റ്റ​റു​ക​ളും 1,00,000 ടെ​സ്​​റ്റ്​ കി​റ്റു​ക​ളും 10 ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ സം​ഘ​വും എ​ത്തു​ന്നു​ണ്ട്. ചൈ​ന​യു​മാ​യി സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഈ ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെത്തുന്നത്​.

Leave A Reply

Your email address will not be published.