Listen live radio

വയനാടിന്‍റെ രാജഹംസത്തിന് ‌രാഹുല്‍ ഗാന്ധിയുടെ സ്നേഹാദരം

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാടിന്‍റെ രാജഹംസത്തിന് ‌രാഹുല്‍ ഗാന്ധിയുടെ സ്നേഹാദരം.യുവ ഗായിക രേണുകയുടെ ഗാനം പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടിയതോ‌ടെ സമൂഹ മാധ്യമങ്ങളില്‍ രേണുകയുടെ പാട്ട് വൈറലായിരുന്നു.
‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തില്‍ തുണയാകട്ടെ. പാടിപ്പറക്കാന്‍ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി എംപി കുറിച്ചു.
[retweet]


സംഗീതം പഠിച്ചിട്ടില്ലാത്ത രേണുക ഗായകരെക്കാള്‍ മികച്ച രീതിയിലാണ് ആലപിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുമുള്ള രേണുക അസുഖബാധിതനായ പിതാവിനൊപ്പമാണ് താമസിക്കുന്നത്. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വര്‍ഗ കലാകാരി കൂടിയാണ് രേണുക.

Leave A Reply

Your email address will not be published.