Listen live radio

രാമക്ഷേത്രം പണിതാലുടന്‍ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി എം പി

after post image
0

- Advertisement -

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം പണിതാലുടന്‍ കൊവിഡ് ഇല്ലാതാകുമെന്ന് രാജസ്ഥാന്‍ ദൗസയിലെ ബിജെപി എം പി ജസ്‌കൗര്‍ മീന. ഞങ്ങള്‍ ആത്മീയ ശക്തികളുടെ പിന്തുടര്‍ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകും. അവര്‍ പറഞ്ഞു.
നേരത്തേ സമാന പരാമര്‍ശവുമായി മധ്യപ്രദേശ് സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപിയും പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ ഭൂമി പൂജ കര്‍മ്മം ഓഗസ്റ്റ് അഞ്ചിന് നടക്കും. ഏപ്രില്‍ 30 ന് ആദ്യം നടത്താന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു.

Leave A Reply

Your email address will not be published.