Listen live radio

ആശങ്ക ഒഴിയാതെ; സംസ്ഥാനത്ത് 2 കൊവിഡ് മരണം

after post image
0

- Advertisement -

കൊല്ലം: സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി. കോഴിക്കോടും കൊല്ലത്തുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊല്ലത്ത് ചികിത്സയിലായിരുന്ന 73 കാരി മരിച്ചു. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി ആണ് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
63 വയസ്സുകാരനായ മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം.
അതേസമയം കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ രു മലയാളി കൂടി മരിച്ചു. വയനാട് സ്വദേശിയാണ് മഹാരാഷ്ടയിലെ പൂനയില്‍ മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്പെയർ പാർട്സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave A Reply

Your email address will not be published.