Listen live radio

വയനാട് ജില്ലയിലെ വാളാട് പ്രദേശത്ത് 51 പേര്‍ക്ക് കൂടി കൊവിഡെന്ന് സൂചന

after post image
0

- Advertisement -

മാനന്തവാടി: വയനാട് ജില്ലയില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വനര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിലെ വാളാട് പുതുതായി 51 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ കണ്ടെത്തി. പ്രദേശത്ത് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മേഖലയില്‍ 91 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ മേഖലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 142 ആയി. 647 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ആണ് 142 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തവിഞ്ഞാല്‍ പഞ്ചായത്തിനു പുറമേ മാനന്തവാടി നഗരസഭയിലുള്ളവരും എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തിലുള്ളവരും വാളാട് മരണാനന്തര-വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഇവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ചുരുങ്ങിയത് 700 പേര്‍ എങ്കിലും ഉള്ളതായി ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു.
കോവിഡ് സമ്ബര്‍ക്കവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേഖലയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റൊരു സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.