Listen live radio

മാനന്തവാടിയില്‍ ബാങ്കുകൾ പ്രവർത്തിക്കാത്തത് ഇടപാടുകാരെ വലച്ചു

after post image
0

- Advertisement -

മാനന്തവാടി ലോക് ഡൗൺപ്രഖ്യാപിച്ച സ്ഥലങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാമെന്ന ജില്ല കലക്ടറുടെ ഉത്തരവ് മാനന്തവാടിയിൽ നടപ്പായില്ല. ഇതു മൂലം നിരവധി ഇടപാടുകാരാണ് വലഞ്ഞത്. പലരും ബാങ്ക് തുറക്കുമെന്ന പ്രതീക്ഷയിൽ സത്യവാങ്ങ്മൂലം എഴുതി വണ്ടിയിൽ സൂക്ഷിക്കുകയും പോലീസ് പരിശോധനയിൽ ഇവ കാണിച്ചുമാണ് മാനന്തവാടി നഗരത്തിൽ എത്തിയത്. എന്നാൽ പ്രാഥമിക സഹകരണ ബാങ്കായ മാനന്തവാടി ഫാർമേഴ്സ് ബാങ്ക് മാത്രമാണ് പ്രവർത്തിച്ചത്.
ദേശൽ സൽകൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൂർണ്ണമായും അടഞ്ഞുകിടക്കുകയായിരുന്നു.ഇതോടെ തുടർച്ചയായ നാല് ദിവസമാണ് ബാങ്ക് ഇടപാടുകൾ തടസ്സപ്പെടുക. ലീഡ് ബാങ്ക് അധികൃതർ തുറക്കേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതിനാലാണ് ബാങ്കുകൾ തുറക്കാതിരുന്നതാണെന്ന വിശദീകരണമാണ് ബാങ്ക് മാനേജർമാർ നൽകുന്നത്.

Leave A Reply

Your email address will not be published.