ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ച് നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും. വിപുലമായ നെൽ കൃഷി, പൂക്കളും വിവിധ ഇനം പഴവർഗങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഓരോ വർഷവും കൃഷി ചെയ്യുന്നു. ചുരുങ്ങിയത് പതിനായിരം കിലോ അരി ഓരോ വർഷവും ഉത്പാദിപ്പിക്കും. അതിഥികളും മക്കളും ജീവനക്കാരും അയൽവാസികളുമൊക്കെ സ്നേഹപൂർവ്വം ഒരുമിക്കുന്ന ഈ നന്മ ഒരു നാടിന്റെ ആവേശവും ഒരു കലാലയത്തിന്റെ സാമൂഹിക സമർപ്പണത്തിന്റെ മികവുറ്റ മാതൃകയുമായി പ്രതീക്ഷയോടെ തുടരുന്നു. മണ്ണും മനസ്സും തൊടുന്ന നാളെയുടെ അടയാളങ്ങളായി ഞങ്ങളുടെ പ്രിയ മക്കൾ അവരുടെ കോളേജ് കാലം അടയാളപ്പെടുത്തുന്നു.ചുരുങ്ങിയത് പതിനായിരം കിലോ അരി ഓരോ വർഷവും ഉത്പാദിപ്പിക്കും. അതിഥികളും മക്കളും ജീവനക്കാരും അയൽവാസികളുമൊക്കെ സ്നേഹപൂർവ്വം ഒരുമിക്കുന്ന ഈ നന്മ ഒരു നാടിന്റെ ആവേശവും ഒരു കലാലയത്തിന്റെ സാമൂഹിക സമർപ്പണത്തിന്റെ മികവുറ്റ മാതൃകയുമായി പ്രതീക്ഷയോടെ തുടരുന്നു. മണ്ണും മനസ്സും തൊടുന്ന നാളെയുടെ അടയാളങ്ങളായി ഞങ്ങളുടെ പ്രിയ മക്കൾ അവരുടെ കോളേജ് കാലം അടയാളപ്പെടുത്തുന്നു.














