Listen live radio

വാളാട് രോഗവ്യാപനം; മക്കിമലയിൽ നടന്ന ആൻ്റിജൻ ടെസ്റ്റില്‍ എല്ലാ റിസൾട്ടും നെഗറ്റീവ്, ആശ്വാസം…

after post image
0

- Advertisement -

മാനന്തവാടി: വാളാട് പ്രദേശത്ത് രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോൾ, മക്കിമല ഗവ: എൽ.പി.സ്കൂളിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റ് എല്ലാ റിസൾട്ടും നെഗറ്റീവ്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടകം 56 ആളുകളുടെ ടെസ്റ്റുകളാണ് നെഗറ്റീവായത്. വാളാട് പ്രദേശത്ത് രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോൾ മക്കിമലയിൽ നടന്ന ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവായത് ആരോഗ്യ വകുപ്പിനെ സംബദ്ധിച്ച് ആശ്വാസകരവുമായി.
ഇക്കഴിഞ്ഞ 22-ാം തീയ്യതി മക്കിമല ഗവ: എൽ.പി.സ്കൂളിൽ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് എത്തിയ വാളാട് സ്വദേശിയായ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മക്കിമല സ്കൂളിലെ 5 അധ്യാപകരുടെയും 11 വിദ്യാർത്ഥികളുടെയും കഞ്ഞി വെക്കുന്ന ആയയും ഒപ്പം കുട്ടികളുടെ രക്ഷിതാക്കളുൾപ്പെടെ 56 പേരുടെ ആൻ്റിജൻ ടെസ്റ്റാണ് ഇന്ന് നടന്നത്.
പേര്യ സി.എച്ച്.സിക്ക് കീഴിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രവിത, ആശാ വർക്കർമാരായ മേരി മാത്യു, ജൂഡി ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്.

Leave A Reply

Your email address will not be published.