Listen live radio

ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് ബിഐഎസ് നിയമമനുസരിച്ചുള്ള അംഗീകാരം നിര്‍ബന്ധം; കരട് വിജ്ഞാപനം പുറത്തിറക്കി

after post image
0

- Advertisement -

ഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് 2016ലെ ബി ഐ എസ് നിയമമനുസരിച്ചുള്ള അംഗീകാരം നിര്‍ബന്ധം ആക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം ദേശീയ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കി.
ഇതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ ഹെല്‍മെറ്റുകള്‍ക്കും ബി ഐ എസ് അംഗീകാരം ഉറപ്പാക്കാന്‍ കഴിയും . ഇത് ഹെല്‍മെറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കാനും അതുവഴി റോഡ് അപകടങ്ങള്‍ മൂലമുള്ള പരിക്കുകള്‍ കുറയ്ക്കാനും വഴി തുറക്കും.
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും, വിജ്ഞാപനം പുറപ്പെടുവിച്ചതിനു മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.