Listen live radio

നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

after post image
0

- Advertisement -

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആദ്യം കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടി മരിച്ചത്. ശിശുരോഗ വിദഗ്ധനും സര്‍ജനും ഇല്ലാത്തതിനാലാണ് ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ പോയതെന്നാണ് ആശുപത്രികളുടെ വാദം.

Leave A Reply

Your email address will not be published.