Listen live radio

ഉത്ര കൊലപാതകം പുനരാവിഷ്‌കരിച്ചത് മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ച്‌

after post image
0

- Advertisement -

കൊല്ലം: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു ഉത്രകൊലപാതകം . ഉത്ര വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡമ്മി പരീക്ഷണം നടത്തി. ക്രെെം ബ്രാഞ്ചാണ് ഡമ്മി പരീക്ഷണം നടത്തിയത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും.
ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ‌്യൂട്ടിലാണ് ഡമ്മി പരീക്ഷണം നടന്നത്.
കേസിലെ പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ മൊഴിയുടേയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം.
കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്‌ടമാകാതിരിക്കാനും പ്രതി സൂരജിനു രക്ഷപ്പെടാന്‍ പഴുതുകള്‍ ഇല്ലാതാക്കാനുമാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. കേസിലെ ശാസ്‌ത്രീയ തെളിവുകള്‍ക്ക് ഡമ്മി പരീക്ഷണം പ്രധാനപ്പെട്ടതാണ്.
അതേസമയം, ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്ബിന്റെ വിഷം കണ്ടെത്തിയിരുന്നു. രാസ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതാണ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയാണെന്ന് വ്യക്തമായത്. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ അംശവും കണ്ടെത്തിയിരുന്നു.
അടുത്തിടെ അടൂരിലെ വീട്ടില്‍ വനം വകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍, ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന് സൂരജ് പരസ്യമായി സമ്മതിച്ചിരുന്നു. എന്നാല്‍ സൂരജിന്റെ തുറന്നുപറച്ചില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ ആരോപിച്ചു. കൊലപാതകത്തില്‍ കുടുംബത്തിനും പങ്കുണ്ട്. വീട്ടിലെ മറ്റാരും കുടുങ്ങാതിരിക്കാനാണ് സൂരജിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചിലെന്ന് സഹോദരന്‍ പറഞ്ഞിരുന്നു.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വര്‍ണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടര്‍ന്നാല്‍ മാതാപിതാക്കള്‍ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു. ഉത്രയെ കൊണ്ടുപോയാല്‍ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താന്‍ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്ബുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്.

Leave A Reply

Your email address will not be published.