Listen live radio

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം

after post image
0

- Advertisement -

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 10% സാമ്പത്തിക സംവരണത്തിനു സര്‍ക്കാര്‍ ഉത്തരവിറക്കി. പ്ലസ് വണ്ണിനു കഴിഞ്ഞയാഴ്ച അധികമായി അനുവദിച്ച സീറ്റുകള്‍ കൂടി കണക്കാക്കിയാകും സംവരണം അനുവദിക്കുക. സ്‌കൂളിലെ ഓരോ ബാച്ചും തിരിച്ചല്ല, ആകെ കുട്ടികളുടെ എണ്ണം കണക്കാക്കിയാകും സംവരണ സീറ്റുകള്‍ എത്രയെന്നു നിശ്ചയിക്കുക. ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചതുമായ സ്‌കൂളുകള്‍ക്കാണു ബാധകം.
നിലവില്‍ സംവരണം ലഭിക്കാത്തവരും കുടുംബ വാര്‍ഷികവരുമാനം 4 ലക്ഷം രൂപയില്‍ താഴെയുള്ളവരുമാകണം. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളില്‍ 2.5 ഏക്കറിലും നഗരസഭകളില്‍ 75 സെന്റിലും കോര്‍പറേഷനില്‍ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറില്‍ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളില്‍ 20 സെന്റിലും കോര്‍പറേഷനില്‍ 15 സെന്റിലും താഴെയായിരിക്കണം.

Leave A Reply

Your email address will not be published.