മാനന്തവാടി:കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയിൽ നിന്നും അറസ്റ്റ് ചെയ്‌തു. പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെ കമ്പിപാര കൊണ്ട് മർദ്ദിച്ച് അവശയാക്കിയ മകൾ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടിൽ നിന്നും പനങ്ങാട് സബ് ഇൻസ്പെക്ടർ മുനീറും സംഘവുംഅറസ്റ്റ് ചെയ്തതത്. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ സരസു വിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു.
നവ്യയുടെ കാര്യത്തിൽ അമ്മ അമിതമായി ഇടപെടുന്നതായി ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. അമ്മയെ മകൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, ലഹരിയടക്കമുള്ള കേസുകളിൽ പ്രതിയാണ് നിവ്യ യെന്ന് പോലീസ് വ്യക്തമാക്കി.













