Listen live radio

പെട്ടിമുടിയിലെ ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങ്; സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

after post image
0

- Advertisement -

ഇടുക്കി: പെട്ടിമുടിയിലെ എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നാറില്‍ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരായവര്‍ക്ക് സാദ്ധ്യമായതെല്ലാം നല്‍കുമെന്നും ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തൊഴിലാളികള്‍ക്ക് കമ്ബനിയില്‍ നിന്നുളള സഹായവും പ്രതീക്ഷിക്കുന്നു. ഇക്കാര്യം കമ്ബനി പ്രതിനിധികളുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടിയില്‍ സംഭവിച്ചത് വന്‍ ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദുരന്തമറിഞ്ഞ് രാഷ്ട്രപതി വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മൂന്നാറിലെത്തിയ ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിക്കുകയും താെഴിലാളികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എമാരായ എസ്. രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍ , ഡി ജി പി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐ ജി ഹര്‍ഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച്‌ ദിനേശന്‍, എസ് പി ആര്‍ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.