അന്തിക്കാട് ∙ 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ റൂറൽ പൊലീസ് പിടികൂടിയ പ്രതികളെ അന്തിക്കാട് പൊലീസ് സറ്റേഷനിൽ എത്തിച്ചു.ജനുവരി 5നായിരുന്നു കേസിനാസ്പദമായ സംഭവം. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതികളിലൊരാൾ 16 വയസ്സുകാരന്റെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റി. ഇതിന്റെ വൈരാഗ്യത്തിൽ 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ചെന്നാണ് കേസ്. കുട്ടിയെ പ്രതികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.














