Listen live radio

ഇഐഎ കരട് വിജ്ഞാപനം: പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കണമെന്ന് സുപ്രീംകോടതി

after post image
0

- Advertisement -

ഡല്‍ഹി: ഇ.ഐ.എ. കരട് വിജ്ഞാപനം മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രാദേശിക ഭാഷകളില്‍ കരട് വിജ്ഞാപനം പുറത്തിറക്കി പൊതുജനാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ കരട് വിജ്ഞാപനം ഇറക്കാനാകൂ എന്നായിരുന്നു കേന്ദ്ര നിലപാട്. കേന്ദ്രത്തിന്റെ എതിര്‍പ്പുകള്‍ ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Leave A Reply

Your email address will not be published.