Latest

വൈറലായി ദേശീയപാതയിലെ ദമ്പതികളുടെ ഫോട്ടോഷൂട്ട്, ചോദ്യം ചെയ്ത ഡ്രൈവർക്കു നേരെ തട്ടിക്കയറി

ഇന്ത്യൻ റോഡുകളിൽ എന്തും കാട്ടിക്കൂട്ടാമെന്ന അവസ്ഥയിലായോ കാര്യങ്ങൾ. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫോട്ടോഷൂട്ടിനായി ദമ്പതികൾ ദേശീയ പാതയിൽ നിൽക്കുന്നതും ഇത് ചോദ്യം ചെയ്ത ഡ്രൈവറോട് തർക്കിക്കുന്നതും വിഡിയോയിൽ കാണാം. റോഡിലിരുന്നു ഫോട്ടോ എടുക്കുകയായിരുന്നു ദമ്പതികൾ. ഡാഷ്ക്യാം ഘടിപ്പിച്ച കാർ ദമ്പതികൾക്ക് അരികിലെത്തിയപ്പോൾ അവർ പെട്ടെന്ന് എഴുന്നേൽക്കുകയും ഡ്രൈവറുടെ ചോദ്യങ്ങൾക്ക് നേരെ തട്ടിക്കയറുകയുമായിരുന്നു. സ്ഥലം എവിടെയാണെന്ന് കൃത്യമായി പറയുന്നില്ല. റോഡിലൂടെയല്ലേ വണ്ടി ഓടിക്കേണ്ടതെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ, റോഡ് വലുതാണെന്നും വണ്ടിക്ക് സൈഡിലൂടെ പോകാമെന്നുമാണ് ദമ്പതികൾ പറയുന്നത്.

മാത്രമല്ല “ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ ചെയ്യും” എന്നായിരുന്നു അവരുടെ നിലപാട്. ആരെങ്കിലും വണ്ടി കയറ്റിയാലോ എന്ന് ഡ്രൈവർ ചോദിച്ചപ്പോൾ, “ധൈര്യമുണ്ടെങ്കിൽ വണ്ടി കയറ്റടാ” എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇന്ത്യയിലെ റോഡുകളിൽ ഇത്തരത്തിൽ ഒരുപാട് സംഭവങ്ങളാണ് നടക്കുന്നത്. പൊതു വഴികളിൽ എന്തു കാണിച്ചാലും ആരും ചോദിക്കാനും പറയാനും ഇല്ലെന്ന അഹങ്കാരമാണ് പലർക്കും. തെറ്റ് കൈയ്യോടെ പിടിക്കപ്പെട്ടിട്ടും അത് സമ്മതിക്കാതെ തർക്കിക്കുന്ന രീതിയാണ് ഇവിടെയും കണ്ടത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.