Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ പോലിസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് വയനാട് ബത്തേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് ഒടുവില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും യുവതി പറഞ്ഞു. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പൊലീസും കേസ് ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *