Listen live radio

കോറോണ പ്രതിരോധ പ്രവർത്തനത്തിന് മാതൃകയായി വനം വകുപ്പും

after post image
0

- Advertisement -

കൊറോണ പ്രതിരോധ പ്രവർത്തനത്തിന് മാതൃകയായി സൗത്ത് വയനാട് വനം ഡിവഷനിലെ ചെതലയം റെയിഞ്ച് ഓഫിസർ ടി ശശികുമാറിന്റെ നേതൃത്തിലുള്ള വനം വകുപ്പു ജീവനക്കാരും സജിവമായി രംഗത്ത്. റെയ്ഞ്ച് ഓഫിസ് പരിധിയിലെ മുഴുവൻ ജീവനക്കാരനും കൊറോണയെന്ന മഹാമാരിക്ക് എതിരെ മുഴുവൻ സമയം വിവിധ പ്രവർത്തനങ്ങളുമായി പ്രദേശത്തുണ്ട്. കർണ്ണാടകത്തിന്റെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചെതലയം റെയിഞ്ച്. കൃഷിയ്ക്കും.തൊഴിലിനുമായി നിരവധി പേരണ് കർണ്ണാടകയിലേയ്ക്ക് പണിക്ക് പോയിട്ടുള്ളത്.കർണ്ണാടകയിലും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ കോളനി പ്രദേശങ്ങളിലും, മറ്റു മേഖലകളിലും അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ ഒരുക്കി ജാഗ്രത പാലിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

പാതിരി,ചേകാടി, ബസ്സവൻക്കൊല്ലി, കട്ടക്കണ്ടി,കുണ്ടുവാടി, ചീയമ്പം 73 , ചെത്തിമറ്റം കോളനികളിൽ പ്രത്യേക നിരീക്ഷണവും ബേധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു, ഇവിടെ നിന്ന് അരും വീടുകളിൽ നിന്നും പുറത്തേയ്ക്ക് പോയിട്ടില്ല എന്നും ഉറപ്പ് വരുത്തി, കർണ്ണാടകയിൽ നിന്ന് വനത്തിനുള്ളിൽ കുടി ആരോഗ്യം വനം, പോലിസ്, ആശ വർക്കമാർ വരുന്നവരെ തടയുന്നതിന് വനം പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്
.കർണ്ണടകയിലെ കുടക് ഭാഗത്ത് ഇഞ്ചി കൃഷിക്കും മറ്റ് ജോലികൾക്കുമായി നിരവധി ആദിവാസി വിഭാഗക്കാർ പോയി വരുന്നുണ്ട്.

ഇവർക്ക് വ്യക്തിശുചിത്വത്തിന്റെയും സാമൂഹിക ഇടപെടലുകൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത പറഞ്ഞു മനസിലാക്കാനും രോഗവ്യാപനം തടയാനുമാണ് പ്രത്യേക കാമ്പയിൻ നടത്തി വരികയാണ്.
അതിർത്തിയിലെ വെട്ടത്തൂർ കോളനിയിൽ കർണ്ണാടകയിൽ ജോലിക്ക് പോയി തിരിച്ച് വന്ന അഞ്ച് യുവാക്കളെ സ്ഥലത്തെ അംഗനവാടിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.പാതിരിമേലേ നായ്ക്കകോളനിയിലും, താഴെ കോളനിയിലുമായി പതിനെന്ന് പേരെ കൂടി നിരീക്ഷണത്തിൽ നിർത്തിയിട്ടുണ്ട്
പുൽപ്പള്ളി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുജലത, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി രാധാകൃഷ്ണൻ, ചെതലയം, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബി.പി സുനിൽ കുമാർ, സെക്ഷൻ ഫോറസ്റ്റർ എം.സുന്ദരൻ എന്നിവർ നേതൃത്വം നൽകുന്നത്. ആനപ്പത്തി, ചീയമ്പം 73. കോളിമൂല, ചെട്ടിപാമ്പ്ര,വട്ടപ്പാടി, മരിയനാട് ‘ തൂത്തലേരി കോളനി കളിൽ ബോധവൽക്കരണ പരിപാടി നടത്തി, ഇരുളം ടൗൺ Cl or in isation നടത്തി ശുചികരിക്കുകയും ചെയ്തു.ചെട്ടി പാമ്പ്ര, കോളി മൂല കോളനികളിൽ റേഷൻ സാധനങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകി ,വട്ടപ്പാടി, മരിയനാട് മാസക് വിതരണം നടത്തി.ഇതിന് പുറമേ കക്കോടൻ തോട്ടത്തിലെ ജോലിക്കാരായ നേപ്പാളി കുടുംബത്തിന് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും പല വ്യജ്ഞ്ഞനങ്ങൾ വാങ്ങി നൽകി, വനം വകുപ്പ് കൊറോണ പ്രതിരോധ പ്രവർത്തനത്തിന് വേറിട്ട മാതൃകയാവുകയാണ്

Leave A Reply

Your email address will not be published.