Listen live radio

എസ്എസ്എല്‍സി:  വയനാട്ടില്‍ 99.38 ശതമാനം വിജയം, 1,648 എ പ്ലസ്

after post image
0

- Advertisement -

 

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി വയനാട്. 99.38 ശതമാനമാണ് ഇക്കുറി വിജയം. കഴിഞ്ഞവര്‍ഷം ഇത് 98.41 ശതമാനമായിരുന്നു. 5,747 ആണ്‍കുട്ടികളും 5,838 പെണ്‍കുട്ടികളും അടക്കം 11,585 പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതില്‍ 11,513 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 5,704 ആണ്‍കുട്ടികളും 5809 പെണ്‍കുട്ടികളുമാണ് ലക്ഷ്യം കണ്ടത്.

42 ഗവ.വിദ്യാലയങ്ങളടക്കം 64 സ്‌കൂളുകളില്‍ 100 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷവും 64 വിദ്യാലയങ്ങളിലാണ് നൂറുമേനി വിളഞ്ഞത്. 1,648 കുട്ടികള്‍ക്കാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്. ഇതില്‍ 1,114 പേര്‍ പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍-534. കഴിഞ്ഞ അധ്യയന വര്‍ഷം 1,448 വിദ്യാര്‍ഥികള്‍ക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്.

സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ജനറല്‍-2,269, പട്ടികജാതി-496, പട്ടികവര്‍ഗം-2,317, ഒബിസി-6,392, ഒഇസി-111 എന്നിങ്ങനെയാണ് കുട്ടികള്‍ പരീക്ഷ എഴുതിയത്.

യഥാക്രമം 2,266 ഉം 493 ഉം 2,265 ഉം 6,378 ഉം 111 ഉം പേര്‍ ഉപരിപഠനത്തിനു അര്‍ഹത നേടി.വാളാട്(95 കുട്ടികള്‍), ആറാട്ടുതറ(57), നീര്‍വാരം(61), തരിയോട്(105), അച്ചൂര്‍(73), വൈത്തിരി(102), കല്‍പ്പറ്റ(144), കരിങ്കുറ്റി(51), പടിഞ്ഞാറത്തറ(192), വെള്ളാര്‍മല(58), പെരിക്കല്ലൂര്‍(54), ഇരുളം(84), ചേനാട്(31), വടുവന്‍ചാല്‍(192), കോളേരി(57), വാകേരി(67), മീനങ്ങാടി(370), ഓടപ്പള്ളം(39), പനങ്കണ്ടി(80), മൂലങ്കാവ്(238), നൂല്‍പ്പുഴ കല്ലൂര്‍(101), ആനപ്പാറ(116), നല്ലൂര്‍നാട്(34), എടത്തന(40), കല്‍പ്പറ്റ-ജിഎംആര്‍സ്(36), പൂക്കോട്-ജിഎംആര്‍എസ്(60), തിരുനെല്ലി-ആശ്രമം(48), കാപ്പിസെറ്റ്(58), കുഞ്ഞോം(56), പേരിയ(80), വാളവയല്‍(31), നെല്ലാറച്ചാല്‍(31), അതിരാറ്റുകുന്ന്(24), കോട്ടത്തറ(56), കുപ്പാടി(74), വാരാമ്പറ്റ(92), തൃക്കൈപ്പറ്റ(35), കുറുമ്പാല(40), റിപ്പണ്‍(75), പുളിഞ്ഞാല്‍(51), തേറ്റമല(53), ബീനാച്ചി(122) ഗവ.സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഉപരി പഠനത്തിനു യോഗ്യരായി.

എയ്ഡഡ് വിഭാഗത്തില്‍ കണിയാരം ഫാ.ജികെഎം(332), സെന്റ് ജോസഫ്സ് കല്ലോടി(194), സെന്റ് കാതറിന്‍സ് പയ്യമ്പള്ളി(156), സെന്റ് തോമസ് നടവയല്‍(159), എംടിഡിഎം തൊണ്ടര്‍നാട്(214), ഡബ്ല്യുഒ പിണങ്ങോട്(349) ഡബ്ല്യുഒവി മുട്ടില്‍(350), സര്‍വോദയ ഏച്ചോം(151), എല്‍എം പള്ളിക്കുന്ന്(100), സെന്റ് ജോസഫ്സ് മേപ്പാടി(167), ദേവീവിലാസം വേലിയമ്പം(57), വിജയ പുല്‍പ്പള്ളി(278), ജയശ്രീ കല്ലുവയല്‍(144), നിര്‍മല കബനിഗിരി(92), എസ്എന്‍ പൂതാടി(145), സെന്റ് മേരീസ് ബത്തേരി(118) എന്നീ വിദ്യാലയങ്ങളില്‍ നൂറുമേനി വിളഞ്ഞു.

അണ്‍ എയ്ഡഡ് വിഭാഗത്തില്‍ എംജിഎം അമ്പുകുത്തി(107), എന്‍എസ്എസ് കല്‍പ്പറ്റ(109), സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റര്‍ മീനങ്ങാടി(52), സെന്റ് ജോസഫ്സ് ബത്തേരി(75), ക്രസന്റ് പനമരം(127), സെന്റ് റോസെല്ലോസ് പൂമല(11)എന്നീ വിദ്യാലയങ്ങളില്‍ പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും തുടര്‍ പഠനത്തിനു യോഗ്യരായി.

 

ഗവ.സ്‌കൂളുകളില്‍ പഠിച്ചതില്‍ 180 ആണ്‍കുട്ടികളും 429 പെണ്‍കുട്ടികളുമടക്കം 609 പേര്‍ക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്. എയ്ഡഡ് വിഭാഗത്തില്‍ 292 ആണ്‍കുട്ടികളും 579 പെണ്‍കുട്ടികളുമടക്കം 871 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 168 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. ഇതില്‍ 106 പേര്‍ പെണ്‍കുട്ടികളാണ്.

Leave A Reply

Your email address will not be published.