Sports

ഞായറാഴ്ച കൊളംബോയിൽ തീപാറും;* *ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെന്ന് റിപ്പോർട്ട്

ദുബായ് : ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം നട-ക്കുമോയെന്ന ആശങ്കകൾക്കൊടുവിൽ ആരാധ-കർക്ക് ആവേശവാർത്ത. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാ-ദേശ് പാകിസ്ഥാന് കത്തയച്ചിരുന്നു. ബിസിബി അഭ്യർത്ഥന മാനിച്ചു കളിക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകി-സ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ഐസിസിക്ക് ഉറപ്പു-നൽകി. ബംഗ്ലാദേശിനെ പിന്തുണച്ച് മത്സരം ബഹി-ഷ്‌കരിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് പാകി-സ്ഥാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മിൽ ലാഹോറിൽ വെച്ച് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ ധാരണ-യിൽ എത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts