Sports

രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ലാലിഗ കിരീടം വിജയിച്ച് ബാർസിലോന

മഡ്രിഡ്∙ സീസണിലെ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ലാലിഗ കിരീടം സ്വന്തമാക്കി ബാർസിലോന. ക്ലബ്ബിന്റെ ചരിത്രത്തിലെ 28–ാം കിരീടമാണിത്. വ്യാഴാഴ്ച എസ്പന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തിയതോടെയാണ് ബാഴ്സ കിരീടമുറപ്പിച്ചത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സയ്ക്ക് നിലവിൽ 85 പോയിന്റുണ്ട്.

36 മത്സരങ്ങളിൽ 27 വിജയങ്ങളും നാലു സമനിലയും അഞ്ച് തോൽവികളുമാണ് ബാർസിലോനയ്ക്കുള്ളത്. രണ്ടാമതുള്ള റയൽ മഡ്രിഡിന് 36 കളികളിൽനിന്ന് 78 പോയിന്റുണ്ട്. ചാംപ്യൻസ് ലീഗ് ഫൈനൽ കാണാതെ പുറത്തായതിന്റെ നിരാശ സ്പാനിഷ് ലീഗ് വിജയത്തോടെ പരിശീലകൻ ഹാൻസി ഫ്ലിക്കിനും ബാഴ്സ താരങ്ങൾക്കും മറക്കാം.

എസ്പന്യോളിനെതിരെ രണ്ടാം പകുതിയിലായിരുന്നു ബാർസിലോനയുടെ രണ്ടു ഗോളുകളും പിറന്നത്. ലമിൻ യമാൽ (53), ഫെർമിൻ ലോപസ് (95) എന്നിവരാണു ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 80–ാം മിനിറ്റിൽ എസ്പന്യോൾ താരം ലിയാൻഡ്രോ കബ്രേര ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഇനി വിയ്യാറയലിനെതിരെയും അത്‍ലറ്റിക് ക്ലബ്ബിനെതിരെയുമാണ് ബാഴ്സയ്ക്കു മത്സരങ്ങളുള്ളത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts