LatestSports

മാക്‌സ്‌വെല്ലിന്റെ മോശം ഫോമിന് കാരണം പ്രീതി സിന്റയോ? ആരാധകന് മറുപടി കൊടുത്ത് താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ പ്രകടനം മോശമായതിന് പ്രീതി സിന്റയെ ട്രോളിയ ആരാധകന്റെ ചോദ്യത്തില്‍ തിരിച്ചടിച്ച് നടി. മാക്‌സ്‌വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോയെന്നായിരുന്നു ആരാധകന്റെ ചോദ്യം.

സമൂഹമാധ്യമ അക്കൗണ്ടില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് പ്രീതി സിന്റയെ പ്രകോപിപ്പിച്ച ചോദ്യം ഉണ്ടായത്. ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടിയും താരം നല്‍കി. ഇത്തരമൊരു ചോദ്യം ഏതെങ്കിലും ഒരു ടീമിന്റെ ഉടമയായ പുരുഷനോടു ചോദിക്കാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്നാണ് മറുചോദ്യമായി പ്രീതി സിന്റ ചോദിച്ചത്. സ്ത്രീകളോടുള്ള വേര്‍തിരിവിന്റെ ഭാഗമാണ് ഈ ചോദ്യമെന്നും പ്രീതി സിന്റ കുറിച്ചു.’ക്രിക്കറ്റ് രംഗത്തേക്കു വരുന്നതുവരെ ഒരു കോര്‍പറേറ്റ് സംവിധാനത്തില്‍ പിടിച്ചുനില്‍ക്കാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. താങ്കള്‍ തമാശരൂപേണയാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് മനസ്സിലാക്കുന്നു. പക്ഷേ ആ ചോദ്യം ഒന്നു വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും. കാരണം, അതൊട്ടും സുഖകരമായ ഒന്നല്ല, കഴിഞ്ഞ 18 വര്‍ഷം കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഈ നിലയിലെത്തിയത്. അതുകൊണ്ട് ആ ബഹുമാനം എനിക്കു തരണം. മാത്രമല്ല, ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള തരംതിരിവും അവസാനിപ്പിക്കണം. നന്ദി’ പ്രീതി സിന്റ കുറിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.