Listen live radio

കാട്ടിക്കുളം ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയിഡ് മദ്യവും പണവും പിടികൂടി

after post image
0

- Advertisement -

കാട്ടിക്കുളം: ചരക്ക് ലോറിയുമായി വരുന്നവരില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണപ്പിരിവ് നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടികുളം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍സ് ബ്യൂറോ വയനാട് യൂണിറ്റ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ഓഫീസ് കെട്ടിടത്തിന്റെ സീലിങ്ങിനടിയില്‍ ഒളിപ്പിച്ചുവെച്ച കണക്കില്‍പ്പെടാത്ത 750 രൂപയും കര്‍ണ്ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യത്തിന്റെ 180 എം.എല്‍ പായ്ക്കറ്റും അനധികൃതമായി സൂക്ഷിച്ച മൂന്ന് ഡ്രൈവിംഗ് ലൈസന്‍സ്, ഒരു ആര്‍.സി, നടപടിയെടുക്കാതെ സൂക്ഷിച്ച 17 ചെക്ക് റിപ്പോര്‍ട്ടുകളും കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യം തുടര്‍നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള റിപ്പോര്‍ട്ട് വി.എ.സി.ബി. ഡയറക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും.
അയല്‍ സംസ്ഥാനത്തുനിന്നും അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം പണപ്പിരിവു നടത്തുന്നതായി ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ വി.എ.സി.ബി.പോലീസ് സൂപ്രണ്ട്(ഇന്റലിജന്‍സിന്റെ്) നിര്‍ദ്ദേശാനുസരണമാണ് നടപടി. പരിശോധനയ്ക്ക് വി.എ.സി.ബി. വയനാട് യൂണിറ്റിലെ പോലീസ് ഇന്‍ന്‍സ്‌പെക്ടര്‍ പി.എല്‍.ഷൈജു, തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച.ഒ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.