Listen live radio

വറുതിക്കാലത്ത് ആശ്വാസമായി കിസാന്‍ സമ്മാന്‍ നിധി

after post image
0

- Advertisement -

പൊതുവെ വറുതി കൊണ്ട് കഷ്ടപ്പെടുന്ന കാലത്ത് കൊറോണ ലോക്ക്‌ ഡൗണ്‍ കൂടി വന്നതോടെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി. കുറഞ്ഞുകൊണ്ടിരിക്കുന്ന വേനല്‍ മഴയും വരള്‍ച്ചയും കൊണ്ട് കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി വേനല്‍ക്കാലം ദുരിതപൂര്‍ണ്ണമാണ് വയനാട്ടിലെ കര്‍ഷകര്‍ക്ക്. വെള്ളത്തിന്‍റെ ദൗര്‍ലഭ്യം മൂലം പല കര്‍ഷകരും പുഞ്ചകൃഷി ഇപ്പോള്‍ ചെയ്യാറുമില്ല. അതിനൊപ്പമാണ് ഇത്തവണ കോവിഡ് മൂലമുള്ള ദുരിതങ്ങളും. സാമ്പത്തികമായി വലിയ അരക്ഷിതാവസ്ഥയിലേക്ക് പോകുമ്പോഴാണ് പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ അക്കൗണ്ടിലേക്ക് എത്തുന്നത്. ഇത് കര്‍ഷകര്‍ക്ക് നല്‍കിയ ആശ്വാസം വളരെ വലുതാണ്.
ഇത്തരത്തില്‍ അശ്വാസമെത്തിയ നിരവധി കര്‍ഷകരില്‍ ഒരാളാണ് ബത്തേരി പുത്തന്‍കുന്നിലെ ഗംഗാധരന്‍. കൃഷി അല്ലാതെ മറ്റ് വരുമാനമാര്‍ഗ്ഗമൊന്നുമില്ലാത്ത ഗംഗാധരന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഈ വിഷുവിന്‍റെ തലേന്ന് ആണ് ആദ്യ ഗഡുവായ 2000 രൂപ എത്തുന്നത്. ഇത് വലിയ ആശ്വാസമായെന്ന് അദ്ദേഹം പറഞ്ഞു. വാഴ, ഇഞ്ചി, കുരുമുളക്, കാപ്പി കൃഷികളാണ് ഗംഗാധരന് ഉള്ളത്. ലോക് ഡൗണ്‍ ആയതിനാല്‍ കര്‍ക തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ ഗംഗാധരനും കുടുംബവും തനിച്ചാണ് ഇപ്പോള്‍ കൃഷിപ്പണി ചെയ്യുന്നത്. ഇഞ്ചി വിളവെടുപ്പിനെല്ലാം ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുമുണ്ട്. ജൂണില്‍ മഴതുടങ്ങുമ്പോള്‍ നെല്‍കൃഷി ആരംഭിക്കാമെന്നും കിസാന്‍ സമ്മാന്‍ നിധി അതിന് ഒരു കൈതാങ്ങാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് പ്രതിമാസം 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2019 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഈ സഹായം നല്‍കി വരുന്നു. കോവിഡ്-19 പശ്ചാത്തലത്തില്‍ ഈ വര്‍ഷം നേരത്തെ തന്നെ പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് ഗഡുക്കളായി 6000 രൂപ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭിക്കും. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ബാങ്ക് ബിസിനസ് കറസ്പോണ്ടന്‍സ് സൗകര്യം വഴി പണം നേരിട്ട് വീടുകളില്‍ എത്തിക്കുന്നുമുണ്ട്. ഏപ്രില്‍ 6ാം തീയതിയാണ് വയനാട്ടിലെ ബാങ്കുകളില്‍ കിസാന്‍ സമ്മാന്‍നിധിയില്‍ വിതരണം ചെയ്യേണ്ട തുക എത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ 7.92 കോടി കര്‍ഷകര്‍ക്ക് ഈ സഹായം ലഭിക്കുന്നു.

Leave A Reply

Your email address will not be published.