Listen live radio

അടുത്തയാഴ്ച മുതൽ ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കും

after post image
0

- Advertisement -

കുട്ടികൾക്ക് രോഗപ്രതിരോധത്തിനായി നൽകിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് 19 കാരണം നിർത്തിവച്ച ഇമ്മ്യൂണൈസേഷൻ അടുത്തയാഴ്ച മുതൽ പുനരാരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്കും അമ്മമാർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗപ്പകർച്ച ഉണ്ടാകാത്ത വിധം മുൻകരുതലുകൾ എടുത്തുവേണം ഇമ്മ്യൂണൈസേഷൻ നൽകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ അടുത്ത ബുധനാഴ്ച മുതൽ തുടങ്ങും. മറ്റാശുപത്രികളിൽ ഇമ്മ്യൂണൈസേഷൻ എടുക്കുന്ന ദിവസങ്ങളിൽ തന്നെ ഇതും തുടരും.
ഇമ്മ്യൂണൈസേഷൻ എടുക്കാൻ വൈകിയ കൂടുതൽ കുട്ടികളുള്ള സ്ഥലങ്ങളിൽ ദിവസവും സമയവും കൂട്ടണം.
അങ്കണവാടി, ആശ വർക്കർമാർ, ജെപിഎച്ചമാർ എന്നിവർ ചേർന്ന് ഇവരുടെ ലൈൻ ലിസ്റ്റെടുത്ത് മുൻകൂർ അപ്പോയ്മെന്റ് നൽകി തിരക്ക് കുറയ്ക്കണം. സാമൂഹിക അകലം പാലിച്ച് മാത്രമേ ഇമ്മ്യൂണൈസേഷൻ നൽകാവൂ. ഒരേ സമയം ആ സ്ഥലത്ത് അഞ്ച് പേരെ മാത്രമേ അനുവദിക്കാവൂ. ഓരോരുത്തരേയും അകലം ഒരു മീറ്റർ ഉറപ്പുവരുത്തണം. ഇമ്മ്യൂണൈസേഷൻ നൽകുന്ന സ്ഥലം ഒ.പി.യിൽ നിന്നും കുറച്ച് അകലെയായിരിക്കണം. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവർത്തകരും മാസ്‌ക് ഉപയോഗിക്കണം. ഇമ്മ്യൂണൈസേഷൻ നൽകുന്ന ആരോഗ്യ പ്രവർത്തക ത്രീ ലെയർ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം.

Leave A Reply

Your email address will not be published.