Listen live radio

കൂട്ട ബലാത്സംഗത്തിനിരയായ ഭാര്യയെ കൊലപ്പെടുത്തി ഭാര്‍ത്താവ് ആത്മഹത്യ ചെയ്തു

after post image
0

- Advertisement -

ഹരിയാന: കൂട്ട ബലാത്സംഗത്തിനിരയായ ഭാര്യയെ കൊലപ്പെടുത്തി ഭാര്‍ത്താവ് ആത്മഹത്യ ചെയ്തു. ചൊവാഴ്ചയാണ് ഹരിയാനയില്‍ ദാരുണ സംഭവം നടക്കുന്നത്. ഗര്‍ഭിണിയായ യുവതിയെ ആണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ഓഗസ്റ്റ് 15നായിരുന്നു സംഭവം നടന്നത്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തെന്ന് ഇദ്ദേഹം പറയപ്പെടുന്നത്.
ഹരിയാനയിലെ ബര്‍വാള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം നടന്ന്. ആത്മഹത്യക്കുറിപ്പ് പ്രകാരം ഓഗസ്റ്റ് 15ന് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഇദ്ദേഹം ഭാര്യ കരയുന്നതാണ് കണ്ടത്. ഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് പറഞ്ഞായിരുന്നു ഭാര്യ കരഞ്ഞത്. തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കുറിപ്പില്‍ പറയുന്നു. ലൈംഗികവൈകൃതവും പീഡനവും; യെമന്‍കാരനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ടാങ്കില്‍ ഒളിപ്പിച്ചു; മലയാളി യുവതി നിമിഷയുടെ വധശിക്ഷ ശരിവെച്ച്‌ കോടതി.
പോലീസില്‍ പരാതിപ്പെടാമെന്ന് പറഞ്ഞപ്പോള്‍ അതുകൊണ്ട് കാര്യമില്ലെന്നായിരുന്നു അവള്‍ പറഞ്ഞത്. ‘അവളെ കൊലപ്പെടുത്താനാണ് എന്നോട് പറഞ്ഞത്. അപ്പോള്‍ ഞാന്‍ പ്രതിയാകില്ലേയെന്ന് ചോദിച്ചു. അപ്പോള്‍ അവള്‍ എന്നോട് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. നിന്നെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മുമ്ബില്‍ മരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഞങ്ങളുടെ കുട്ടിയെയും കൊല്ലേണ്ടതുണ്ട്’ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. രണ്ട് പ്രതികളുടെ പേരും കുറിപ്പിലുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനനത്തില്‍ കൊലപാതകം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.