Listen live radio

വീടുമാറി’റിപ്പർ’ കൊല: കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി, വയോധികയെ കൊന്ന് പീഡിപ്പിച്ചു

after post image
0

- Advertisement -

 

 

കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി റിപ്പർ ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റം. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ കരിക്കു കച്ചവടവുമായി വരാറുണ്ടായിരുന്ന പരിചയം വച്ചാണ് സ്ഥലത്തെത്തി മോഷണത്തിന് പദ്ധതിയിട്ടത്. മോഷണമുതൽ ഉൾപ്പടെയുള്ളവ പ്രതി വീട്ടിൽ ചെലവിനും സഹായിച്ചയാൾക്കും നൽകി. പ്രതിയെ, മജിസ്‌ട്രേട്ടിനു മുൻപാകെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

അടുത്ത വീട്ടിൽ മോഷണശ്രമം നടത്തി പരാജയപ്പെട്ടതാണ് ഈ വീട്ടിൽ കയറാൻ കാരണമയാതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. വീട്ടുകാർ ലൈറ്റിട്ടപ്പോൾ പേടിച്ച് ഓടി മതിൽ ചാടിക്കടന്ന് ഈ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വീട്ടിലെ ബൾബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടിൽ മറഞ്ഞിരുന്നത്. അടുത്ത വീട്ടിൽനിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു. ആ സമയത്താണ് നാരായണ അയ്യർ ശുചിമുറിയിൽ പോകാനായി പുറത്തിറങ്ങിയത്. പിന്നാലെ, കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി പുറത്തിറങ്ങിയത്. തുടർന്നു വീട്ടിൽനിന്നെടുത്ത ആയുധം കൊണ്ട് ഇവരെ വെട്ടിവീഴ്ത്തി. മുഖം വെട്ടി മുറിവേൽപിച്ചു വികൃതമാക്കി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായും ദുരുപയോഗം ചെയ്തു. തുടർന്നാണ് അലമാരയിലുണ്ടായിരുന്ന സ്വർണവും വെള്ളിയും കവർന്നത്. ഇതിനു ശേഷം തെളിവു നശിപ്പിക്കാൻ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു ജയാനന്ദൻ സ്ഥലം വിട്ടത്. മോഷണശ്രമം നടത്തിയ വീടിന്റെ സൺഷേഡിൽ ഒളിച്ചിരുന്ന സ്ഥലവും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിയ രീതിയും ജയാനന്ദൻ വിശദീകരിച്ചു.

ഇയാൾ വയോധികയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം നേരത്തേ പുറത്തു വന്നിരുന്നില്ല. അന്ന് അത് വെളിപ്പെടുത്തുന്നതിൽ കാര്യമുണ്ടായിരുന്നില്ലെന്നതിനാലാണ് പുറത്തു പറയാതിരുന്നത്. പ്രതിയിലേക്കു എത്താനും ഇതു വെളിപ്പെടുത്താതിരിക്കുന്നതായിരുന്നു നല്ലത്. വയോധിക ആയതിനാൽ സമൂഹത്തിൽ ദോഷം വരണ്ട എന്നു കരുതിയെന്നും ഡിവൈഎസ്പി പറഞ്ഞു. 2009 മുതലാണ് പൊലീസിൽ ഡിഎൻഎ പ്രൊഫൈലിങ് നടപ്പാക്കിയത്. അതിനാൽ ശാസ്ത്രീയ തെളിവു ശേഖരിക്കുക സാധ്യമല്ല. എന്നിരുന്നാലും പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave A Reply

Your email address will not be published.